സാമ്പത്തിക ആരോപണത്തിൽ പാർട്ടി അന്വേഷണത്തിന് സാധ്യത

തിരുവനന്തപുരം: സാമ്പത്തിക ആരോപണത്തിൽ പാർട്ടി അന്വേഷണത്തിന് സാധ്യത. പി.ജയരാജൻ രേഖാമൂലം പരാതി നൽകിയാൽ പാർട്ടി അന്വേഷണ കമ്മീഷനെ വയ്ക്കാനാണ് സാധ്യത. എന്നാൽ ഇപി ക്കെതിരായ അന്വേഷണം ആവശ്യപ്പെട്ടുവെന്ന വാർത്ത പി.ജയരാജൻ തള്ളിയിരുന്നു.

കണ്ണൂരിലെ ജയരാജ യുദ്ധം മുറുകുകയാണ്. സിപിഎം സംസ്ഥാന സമിതിയിൽ മൊറാഴയിലെ വൈദേകം റിസോർട്ടിൽ ഇ പി ജയരാജന് സാമ്പത്തിക ഇടപാടുണ്ടെന്ന് പറഞ്ഞ പി.ജയരാജന് പരസ്യമായി മറുപടി പറയാൻ നേതാക്കൾ മുതിരാത്തത് അണികൾക്കിടയിലും ചർച്ചയാവുകയാണ്. പി ജയരാജനോട് പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ട എം.വി.ഗോവിന്ദൻ പരസ്യ പ്രസ്താവനക്ക് തയ്യാറാവത്തത് പാർട്ടിയിലെ വിഭാഗീയത ഒഴിവാക്കാനാണെന്നാണ് വിവരങ്ങൾ. എന്നാൽ ഇപി ജയരാജനെതിരായ പി ജയരാജന്റെ സ്വത്ത് സമ്പാദന ആരോപണം പാർട്ടിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ തുടക്കമായി കൂടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. പി ജയരാജനോട് പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ട എം.വി.ഗോവിന്ദൻ പരസ്യ പ്രസ്താവനക്ക് തയ്യാറാവാത്തത് പാർട്ടിയിലെ വിഭാഗീയത ഒഴിവാക്കാനാണെന്നാണ് വിവരങ്ങൾ. അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദനെ കേന്ദ്രബിന്ദുവാക്കി പാർട്ടിയിൽ ശുദ്ധീകരണ പ്രക്രിയ തുടങ്ങുകയാണെന്നാണ് പൊതു വിലയിരുത്തൽ.
റിസോർട്ടിൽ തനിക്ക് സാമ്പത്തിക പങ്കാളിത്തമില്ലെന്നായിരുന്നു റിസോർട്ട് സംബന്ധിച്ച് മുമ്പ് ആരോപണങ്ങൾ ഉയർന്നപ്പോൾ ഇ.പി ജയരാജൻ പറഞ്ഞത്. കൂടാതെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരായി അന്വേഷണം ആവശ്യപ്പെട്ടുവെന്ന വാർത്ത പി.ജയരാജൻ തള്ളിയിരുന്നു. വാർത്ത വലതുപക്ഷ മാധ്യമ സൃഷ്ടിയാണെന്നാണ് പി.ജയരാജൻ ആരോപിച്ചത്. അതുപോലെ തന്നെ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് അകത്ത് പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കില്ലെന്നും കേന്ദ്ര സർക്കാരിനെതിരെ ശക്തമായ ബഹുജനാഭിപ്രായം രൂപീകരിക്കാനും ഈ പാർട്ടിയുടെ ആത്മശുദ്ധി നിലനിർത്ത തക്ക നിലയിലുള്ള പ്രവണതകൾക്ക് വേണ്ടിയുള്ള നല്ല നടപടികൾക്കായുള്ള തെറ്റ് തിരുത്തൽ രേഖയാണ് അവതരിപ്പിച്ചതെന്ന് .പി ജയരാജൻ പറഞ്ഞു. എന്നാൽ വാർത്ത വ്യാജമാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പി.ജയരാജൻ നൽകിയില്ല.

Leave a Reply

Your email address will not be published. Required fields are marked *