സാമന്ത വിജയ് ദേവര്‍കൊണ്ട ചിത്രം റിലീസിനൊരുങ്ങുന്നു

ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന, സാമന്ത വിജയ് ദേവര്‍കൊണ്ട എന്നീ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രം ഖുഷി റിലീസിനൊരുങ്ങുന്നു. പാന്‍ ഇന്ത്യന്‍ റൊമാന്റിക് ചിത്രം സെപ്റ്റംബര്‍ 1-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ഈ പ്രണയത്തെ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. മാത്രമല്ല, മലയാളിയായ ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയുമുള്ള ഖുഷിയില്‍ ഇരുവരുടെയും മികവുറ്റ കെമിസ്ട്രിയാണ് കാണാന്‍ കഴിയുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായെത്തുന്ന ചിത്രം സ്‌നേഹ, സൗഹാര്‍ദ, ത്യാഗ, പ്രണയത്തിന്റെ മാന്ത്രിക നിമിഷങ്ങള്‍ സമ്മാനിക്കുമെന്ന് നിസംശയം പറയാംന്‍ സാധിക്കും. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, ലക്ഷ്മി, അലി, ശരണ്യ പൊന്‍വണ്ണന്‍, രോഹിണി, വെണ്ണല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍, ശരണ്യ പ്രദീപ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *