സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയത് അര്‍ദ്ധരാത്രി

കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയത് അര്‍ദ്ധരാത്രി . കോടികളുടെ കോഴയിടപാടാണ് എന്‍ഫോഴ്‌സ്‌മെന്റെ് ഡയറക്ടറേറ്റ് ഇതില്‍ സംശയിക്കുന്നത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദത്തിലേക്ക് പോകുന്നതിന് മുന്നോടിയായാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ്. 3.80 കോടി രൂപ കോഴയായി നല്‍കിയിട്ടുണ്ടെന്ന് സന്തോഷ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. വരുംദിവസങ്ങളില്‍ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ അറസ്റ്റും ഉണ്ടാകുമെന്നാണ് സൂചന.

കസ്റ്റംസിനോടും സി.ബി.ഐ.യോടും സന്തോഷ് ഈപ്പന്‍ കമ്മിഷന്‍ തുകയുടെ കണക്കുപറഞ്ഞത് കളവാണെന്നാണ് ഇ.ഡി. കരുതുന്നത്. സ്വപ്നാ സുരേഷ് ജയിലില്‍ കഴിയവേ ഇ.ഡി.ക്ക് നല്‍കിയ മൊഴിയില്‍ ആറുകോടി രൂപ കോഴപ്പണം എന്ന് വെളിപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് യൂണിടാക് ബില്‍ഡേഴ്സ് എം.ഡി.സന്തോഷ് ഈപ്പന്റെ അറസ്റ്റ് നിര്‍ണായകമാകും. 500 ചതുരശ്രയടിയുള്ള 140 അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മിക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റും യൂണിടാക് ബില്‍ഡേഴ്സും തമ്മില്‍ കരാറിലേര്‍പ്പെട്ടത് 2019 ജൂലായ് 31-നായിരുന്നു. വടക്കാഞ്ചേരി നഗരസഭയ്ക്കുകീഴിലെ 2.18 ഏക്കറില്‍ ഭവനസമുച്ചയം നിര്‍മിക്കാനുള്ള യൂണിടാക്കിന്റെ കെട്ടിടനിര്‍മാണപ്ലാനിന് 2019 ഓഗസ്റ്റ് 26-നാണ് ലൈഫ് മിഷന്‍ അംഗീകാരം നല്‍കിയത്. പദ്ധതിക്ക് അംഗീകാരംകിട്ടിയതിനുപിന്നാലെ സന്തോഷ് ഈപ്പന്‍, മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിക്ക് കോഴനല്‍കിയെന്നാണ് ഇ.ഡി. സംശയിക്കുന്നത്. രണ്ടുകോടിയിലധികം രൂപ സന്തോഷ് ഈപ്പന്‍, കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിക്ക് നല്‍കിയെന്നാണ് ഇ.ഡി.യുടെ സംശയം. പദ്ധതിക്ക് യു.എ.ഇ. സന്നദ്ധസംഘടനയായ റെഡ്ക്രസന്റ് വഴി ലഭിച്ച ഏഴേമുക്കാല്‍ കോടി രൂപയില്‍ 3.8 കോടി രൂപ കോഴയായി നല്‍കിയിട്ടുണ്ടെന്ന് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ രൂപ ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളറുകളാക്കി യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റും ഈജിപ്തുകാരനുമായ ഖാലിദ് ഷൗക്രിക്ക് നേരിട്ട് നല്‍കിയെന്നായിരുന്നു മൊഴി. സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. എന്നാല്‍, കസ്റ്റംസിനോടും സി.ബി.ഐ.യോടും സന്തോഷ് ഈപ്പന്‍ കമ്മിഷന്‍ തുകയുടെ കണക്കുപറഞ്ഞത് കളവാണെന്നാണ് ഇ.ഡി. കരുതുന്നത്. സ്വപ്നാ സുരേഷ് ജയിലില്‍ കഴിയവേ ഇ.ഡി.ക്ക് നല്‍കിയ മൊഴിയില്‍ ആറുകോടി രൂപ കോഴപ്പണം എന്ന് വെളിപ്പെടുത്തിയിരുന്നു.

കേസില്‍ ആദ്യം അറസ്റ്റുചെയ്ത ഒമ്പതാംപ്രതി, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ തുടര്‍വാദത്തിലേക്ക് പോകുന്നതിന് മുന്നോടിയായാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ്. 3.80 കോടി രൂപ കോഴയായി നല്‍കിയിട്ടുണ്ടെന്ന് സന്തോഷ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. വരുംദിവസങ്ങളില്‍ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ അറസ്റ്റും ഉണ്ടാകുമെന്നാണ് സൂചന. തിങ്കളാഴ്ച കൊച്ചി ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തിയിരുന്നു. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാംപ്രതിയാണ് സന്തോഷ് ഈപ്പന്‍ എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *