സജി ചെറിയാന്റെ കേസിലെ തിരുവല്ല കോടതിയിലെ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ തടസഹര്‍ജി

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിയാക്കുന്നതിനെക്കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിയമോപദേശം തേടി. സജി ചെറിയാന്റെ കേസിലെ തിരുവല്ല കോടതിയിലെ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ പരാതിക്കാരന്‍ തടസഹര്‍ജിയും നല്‍കി.

സജി ചെറിയാനെതിരായ കേസിലെ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ബൈജു നോയല്‍ കോടതിയില്‍ തടസഹര്‍ജി നല്‍കി. തിരുവല്ല കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഇതിനിടെ സജിചെറിയാനെ മന്ത്രിയാക്കുന്നതിനെ കുറിച്ച് ഗവര്‍ണര്‍ നിയമോപദേശം തേടി. അറ്റോര്‍ണി ജനറലിനോടാണ് നിയമോപദേശം തേടിയത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ തിരുവല്ല കോടതിയിലെ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് ആവശ്യം.

സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കാന്‍ സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. ബുധനാഴ്ച സത്യപ്രതിജ്ഞ നടത്താന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കി. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കുന്നതിന് വിശദമായ പരിശോധന വേണമെന്ന നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജി വച്ച സാഹചര്യം മാറിയോ എന്ന് വിശദമായി പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *