സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഞ്ഞ മഴ

കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ അത്ഭുത പ്രതിഭാസമായി മഞ്ഞ മഴ.
കോഴിക്കോട് ജില്ലയിൽ മുക്കം പൂള പൊയിലിയിലാണ് മഞ്ഞ മഴ അനുഭവപ്പെട്ടത് . വൈകിട്ട് അഞ്ച് മണിയോടെയാണ് പൂള പൊയിലിലെ നാല് വീടുകളിൽ മഞ്ഞ നിറത്തിൽ തുള്ളികൾ വീണതായി കണ്ടത്.

മഴ പെയ്യാൻ തുടങ്ങിയപ്പോൾ മുറ്റത്ത് ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കവെ തുണികളിലെല്ലാം മഞ്ഞ തുള്ളികൾ കാണുകയായിരുന്നു ഷമീം. പെയിൻ്റ് തെറിച്ചതാകുമെന്നാണ് ആദ്യം കരുതിയെങ്കിലും മുഴുവൻ വസ്ത്രങ്ങളിലും മഞ്ഞ തുള്ളികൾ കണ്ടതോടെയാണ് വീടിനു മുകളിൽ കയറി നോക്കിയത് അവിടെയും മഞ്ഞതുള്ളികൾ കണ്ടതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ വിവരം പങ്കിടുകയായിരുന്നു. ഇതോടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട മഞ്ഞ മഴയാണിതെന്ന് വ്യക്തമായി.

അയൽവാസികളോട് വിവരമറിയിച്ചപ്പോൾ അവിടെയും മഞ്ഞ മഴ അനുഭവപ്പെട്ടതായി അറിയാനായി.അയൽവാസികളായ അക്ബർ,ഷഹർബാൻ,അസീസ് എന്നിവരുടെ വീടുകളിലും മഞ്ഞ മഴത്തുള്ളികൾ കണ്ടു. കഴുകുമ്പോഴും ഉണങ്ങുമ്പോഴും പൊടിരൂപത്തിലാണ് കാണുന്നത്. മഞ്ഞ തുള്ളികൾ പതിഞ്ഞ ഇലകൾ സൂക്ഷിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ രാസ പദാർത്ഥ സാന്നിദ്ധ്യമാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
ശാസ്ത്രീയ വിശകലനത്തിന് ശേഷമേ ഈ പ്രതിഭാസത്തിന്റെ കാരണം വ്യക്തമാവൂ.
മറ്റെവിടെയെല്ലാം അനുഭവപ്പെട്ടെന്ന് ഇന്നേ അറിയാനാകൂ.

Leave a Reply

Your email address will not be published. Required fields are marked *