സംസ്ഥാനങ്ങൾക്ക് ഒരു വർഷം കൂടി പലിശ രഹിത വായ്പ

ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾക്കുള്ള 50 വർഷത്തെ പലിശ രഹിത വായ്പ ഒരു വർഷത്തേക്ക് കൂടി തുടരും. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിനിടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാഷ്ട്രത്തിന്റെ സമഗ്ര സാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ പ്രഖ്യാപിച്ചിരുന്നത്. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്.

സംസ്ഥാനങ്ങൾക്ക് പഞ്ചായത്തുകളിൽ ലൈബ്രറി തുടങ്ങാനും സഹായം പ്രഖ്യാപിച്ചു. എല്ലാ നഗരങ്ങളിലും അഴുക്കുചാൽ വൃത്തിയാക്കാൻ യന്ത്ര സംവിധാനം കൊണ്ടുവരും. പ്രാഥമിക സഹകരണസംഘങ്ങളുടെ കംപ്യൂട്ടറൈസേഷന് 2,516 കോടി രൂപയും അനുവദിച്ചു. നഗര വികസനത്തിന് പണം കണ്ടെത്താൻ മുൻസിപ്പൽ ബോണ്ടും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *