ഷെഫീക്കിന്റെ ട്രെയ്ലർ പുറത്തിറങ്ങി

കൊച്ചി: ഷെഫീക്കിന്റെ സന്തോഷം സെക്കന്റ് ട്രെയിലർ റിലീസായി. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘ഷെഫീക്കിന്റെ സന്തോഷം.

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ റിലീസായി. പ്രേക്ഷക- നിരൂപക പ്രീതി നേടിയ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിനു ശേഷം ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷിക്കുന്ന കഥയാണ് സിനിമ പറയുന്നത്. ഷെഫീക്കിന്റെ സന്തോഷ’ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, അസിസ് നെടുമങ്ങാട്, ഉണ്ണി നായർ എന്നിവരാണ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ഷാൻ റഹ്‌മാൻ ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. നവംബർ 25-ന് റിലീസ് ചെയ്യുന്ന ചിത്രം ഷെഫീഖിന്റെ സന്തോഷം’ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്‌സ് ആണ് തിയ്യേറ്ററിലെത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *