ഷംസീറിനെ പിന്‍തുണച്ച് എം വി ഗോവിന്ദന്‍

സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം കനക്കവേ
ഷംസീറിന് പിന്‍തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.ഷംസീറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്നും മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമ്മിനില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ മാപ്പുപറയാനും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ലെന്നും തിരുത്തണ്ട ഒരുകാര്യവും ഇതിനകത്തില്ല.ഷംസീര്‍ പറഞ്ഞതുമുഴുവന്‍ ശരിയാണ്.നെഹ്‌റു പറഞ്ഞതും ഇതുതന്നെയാണെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.വൈരുദ്ധ്യാത്മക ഭൗതിക വാദമാണ് അതനുസരിച്ച് ഇന്ത്യന്‍ സമൂഹത്തെ മനസിലാക്കാനും പഠിക്കാനുമാണു ഞങ്ങള്‍ ശ്രമിക്കുന്നതെന്നും കൃത്യതയാര്‍ന്ന സമീപനം വിശ്വാസികളെ സംബന്ധിച്ച് ഞങ്ങള്‍ക്കുണ്ടെന്നും,അതേസമയം വിശ്വാസികള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോ അവര്‍ കാണുന്നതോ ആയ നിരവധി കാര്യങ്ങളോട് ഞങ്ങള്‍ക്കു വിയോജിപ്പുണ്ടെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *