ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

ശ്രീനാഥ് ഭാസി ,ലാല്‍, സൈജുക്കുറുപ്പ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ലാല്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെ ആഗസ്റ്റ് രണ്ട് ബുധനാഴ്ച്ച കൊച്ചിയില്‍ ആരംഭിച്ചു.നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്നത്. ശ്രീനാഥ് ഭാസി അഭിനയരംഗത്തെത്തിയതിനു ശേഷമുള്ള അമ്പതാമതു ചിത്രം കൂടിയാണിത്. അതിന്റെ സന്തോഷം ശ്രീനാഥ് ഭാസി ലൊക്കേഷനില്‍ പങ്കുവയ്കുകയുണ്ടായി.
മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയരംഗത്തെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ചിത്രത്തിലെ അതി നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് അവതരിപ്പിക്കുന്നത്.

സമീപകാലത്ത് ഏറെ വിജയം നേടിയ മാമന്നന്‍ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക മലയാളിയായ രവീണ പ്രശസ്ത ഡബ്ബിംഗ് താരം ശ്രീജാ രവിയുടെ മകളാണ്.
ടി.ജി.രവി, രാജേഷ് ശര്‍മ്മ ബോബന്‍ സാമുവല്‍,,സാബു ആമി, ജിലു ജോസഫ്, അഭിരാം ,ആന്റണി ഏലൂര്‍ അബിന്‍ ബിനോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.തികഞ്ഞ ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്ന് സംവിധായകന്‍ ജോ ജോര്‍ജ് പറഞ്ഞു.മകളെ രക്ഷിക്കാനായി അച്ഛനും ഭര്‍ത്താവും നടത്തുന്ന ശ്രമങ്ങളാണ് ത്രില്ലര്‍ മൂഡില്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *