ശ്രീകണ്ഠപുരത്ത് കാർ തലകീഴായി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കണ്ണൂർ: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ ശ്രീകണ്ഠപുരത്ത് കാർ തലകീഴായി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ ശ്രീകണ്ഠപുരം തൃക്കടമ്പിൽ കാർ തലകീഴായി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കണിയാർവയൽ സ്വദേശികളായ കരിമ്പിൽ സോയൽ, വിപിൻ എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

ആലക്കോട് ബേക്കറി നിർമാണ യൂണിറ്റ് നടത്തുന്നവരാണിവർ. പുലർച്ചെ സ്ഥാപനത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കെ.എൽ. 27 ഡി. 5028 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് കാർ റോഡരികിലെ ഭിത്തിയിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കാറിനുള്ളിൽ കുടങ്ങിയ യാത്രക്കാരെ ഇതുവഴി മറ്റ് വാഹനങ്ങളിൽ പോയ യാത്രക്കാരും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ച് പുറത്തെടുത്താണ് ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *