ശിവജിയെ ഗഡ്ക്കരിയോട് ഉപമിക്കല്‍; വിമര്‍ശനം ക്ഷണിച്ച് വരുത്തി മഹാരാഷ്ട്രഗവര്‍ണര്‍

മുംബൈ: ഛത്രപതി ശിവജിയെ നിതിന്‍ ഗഡ്ക്കരിയോട് ഉപമിച്ച് പുലി വാല് പിടിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍. സംസ്ഥാനത്തെ പ്രമുഖരെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ബി ആര്‍ അംബേദ്ക്കറെയും നിതിന്‍ ഗഡ്ക്കരിയെയും അദ്ദേഹം ശിവജിയോട് തുലനം ചെയ്തു. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഗഡ്ക്കരി ഡിലിറ്റ് നല്‍കുന്ന ചടങ്ങിലാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. മുതിര്‍ന്ന ബിജെപി നേതാക്കളും എന്‍സിപി അധ്യക്ഷന്‍ ശരദ്പവാറും വേദിയില്‍ സന്നിഹിതരായിരുന്നു.

മഹാരാഷ്ട്രയെ ഗവര്‍ണര്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് ശരദ് പവാറിന്റെ പാര്‍ട്ടിയായ എന്‍സിപി ആരോപിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയെയു ഛത്രപതി ശിവജിയെയും താരതമ്യം ചെയ്ത കോഷ്യാരി ഒരു ഭരണഘടന സ്ഥാപത്തില്‍ തുടരണോയെന്ന് രാഷ്ട്രപതി തീരുമാനിക്കണമെന്നും പാര്‍ട്ടി വക്താവ് ക്ലൈഡ് ക്രസ്റ്റോ പറഞ്ഞു. ഇപ്പോഴും വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ഗവര്‍ണറെന്നും എന്‍സിപി ആരോപിച്ചു. മഹാരാഷ്ട്ര ജനതയുടെ വികാരങ്ങള്‍ ഹനിക്കുന്ന കോഷ്യാരിയുടെ പ്രസ്താവനയോട് ബിജെപി എപ്പോഴും നിശബ്ദത പാലിക്കുന്നുവെന്നും എന്‍സിപി ചൂണ്ടിക്കാട്ടി.

ഗുജറാത്തികളും രാജസ്ഥാനികളും നഗരം വിട്ടാല്‍ മുംബൈ പാപ്പരാകുമെന്നായിരുന്നു നേരത്തെ ഇദ്ദേഹം നടത്തിയ മറ്റൊരു വിവാദ പ്രസ്താവന, പിന്നീട് അദ്ദേഹത്തിന് മുംബൈ ജനതയോട് ഈ പ്രസ്താവനയുടെ പേരില്‍ മാപ്പ് ചോദിക്കേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *