വർണ്ണവിവേചനത്തിന്റെ കഥ പറഞ്ഞ് ‘ഭൂ മൗ ‘

വര്‍ണ്ണവിവേചനത്തിന്റെ പച്ചയായ ആവിഷ്‌കാരവുമായി അശോക് ആര്‍ നാഥിന്റെ ‘ഭൂ മൗ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നിറത്തിന്റെ പേരില്‍ കള്ളനെന്ന് മുദ്ര കുത്തപ്പെട്ട രാമന്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജീവിതത്തിന്റെ കയ്‌പേറിയ യാഥാര്‍ത്ഥ്യങ്ങളാണ് ‘ഭൂ മൗ’. പറഞ്ഞു വെയ്ക്കുന്നത്. അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അവകാശങ്ങള്‍ നേടിയെടുക്കാന്‍ രാമന്‍ നടത്തുന്ന വ്യത്യസ്തമായ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണിത്.

വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ലെസ്ബിയന്‍ പ്രണയകഥയായ ഹോളി വൂണ്ടിന്റെ സംവിധായകനാണ് അശോക് ആര്‍.നാഥ്. സന്ദീപ് ആര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. അരുണ്‍ വി. രാജു തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുനില്‍ പ്രേം എല്‍.എസ് ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് റോണി റാഫേലാണ്.

Leave a Reply

Your email address will not be published. Required fields are marked *