വർഗീയതക്കെതിരായി നിലപാട് സ്വീകരിക്കുന്ന എല്ലാത്തിനെയും പിന്തുണക്കും: എം.വി ഗോവിന്ദൻ

കണ്ണൂർ: വർഗീയതക്കെതിരായി മത നിരപേക്ഷതക്കു വേണ്ടി നിലകൊള്ളുന്ന നിലപാട് സ്വീകരിക്കുന്ന എല്ലാത്തിനെയും പിന്തുണക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലീഗിനോട് സ്വീകരിച്ചതും ആ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റുതരത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് മറുപടി പറയാനില്ല. ലീഗിലെ പ്രശ്നങ്ങൾ അവരുടെ മാത്രം പ്രശ്നമാണ്.
അത് രാഷ്ട്രീയമായി മുതലെടുക്കാൻ ഉദേശിക്കുന്നില്ല.

കാവി വത്കരിക്കരിക്കുന്ന ഗവർണറുടെ നിലപാടിന് എതിരായി ലീഗ് ഉറച്ചു നിന്നു,. വിഴിഞ്ഞത്ത് നടന്ന സമരവുമായി ബന്ധപ്പെട്ട് അതി ശക്തമായ വർഗീയ പ്രചാരണം ഉണ്ടായപ്പോൾ അതിനെതിരായും ലീഗ് ശക്തമായ നിലപാട് സ്വീകരിച്ചു. അതിനെയും അംഗീകരിക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *