വ്യത്യസ്തനായ ഒരു ഫുട്ബോൾ ആരാധകനെ പരിചയപ്പെടാം

പത്തനംതിട്ട: ലോക ഫുട്‌ബോൾ ലഹരിയിൽ വ്യത്യസ്തമായ ഒരു ആരാധനയുമായി ഡോറ. ഡോറ എന്ന നായയാണ് ഫുട്‌ബോളിന്റെ പുതിയ ആരാധകൻ

ലോകമെമ്പാടുമുളള ആളുകളെല്ലാം തന്നെ ഫുട്‌ബോളിന്റെ ആവേശത്തിലാണ്. മനുഷ്യരിൽ നിന്നും വ്യത്യസ്തമായി വടശേരിക്കരയിലും ഒരു ഫുട്‌ബോൾ ആരാധനയുണ്ട്. ഡോറ എന്ന നായയാണ് ഫുട്‌ബോളിന്റെ ആരാധകൻ. കടുത്ത മെസ്സി ആരാധകരായ ബംഗാൾ സ്വദേശികളുടെ ദത്ത് പുത്രനാണ് ഡോറ. ലോകകപ്പ് തുടങ്ങിയതു മുതൽ വലിയ സന്തോഷത്തിലാണ് ഇവർ. നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികൾ മെസ്സിയോടുളള ആരാധനയിലാണ് തങ്ങളുടെ പ്രിയങ്കരനായ ഡോറക്കും അവർ വാങ്ങിയതിനൊപ്പം തന്നെ മെസ്സിയുടെ ജെഴ്‌സി വാങ്ങിയത്.

നാല് വർഷം മുൻപാണ് വടശേരിക്കരയിൽ അലഞ്ഞുതിരിഞ്ഞ നായയെ ഇവർ ഏറ്റെടുത്ത് ഡോറ എന്ന പേരിട്ട് വളർത്താൻ തുടങ്ങിയത്. ഏതായാലും ജെഴ്‌സിയണിഞ്ഞുളള ഡോറയുടെ വീഡിയോ ഏവരും ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *