‘വേള്‍ഡ്കോയിനും – പ്രൂഫ് ഓഫ് പേഴ്സണ്‍ഹുഡും’ അടുത്ത വിപ്ലവമോ..?

പണം എല്ലാ രാജ്യത്തും അതത് ഗവണ്‍മെന്റുകളുടെ നിയന്ത്രണത്തിലാണ്. അതിന് പല സാങ്കേതിക, ക്രമസമാധാന കാരണങ്ങളുമുണ്ട്. ഇത് ഒരു പരിതി വരെ ഗുണം ആണെങ്കിലും ഒരു തരത്തില്‍ നോക്കുമ്പോള്‍ അധികാരത്തിന്റെ ആധിപത്യമായി തോന്നാം. എന്നാല്‍ ആധുനിക കാലത്ത് പണത്തിനുമേലുള്ള അധികാരവും ആധിപത്യവും ഒരു പരിതി വരെ മാറ്റുന്നതിനുള്ള ആദ്യത്തെ ചുവടുവയ്‌പ്പെന്നോണം ‘ബിറ്റ്കോയിന്‍’ എന്ന ക്രിപ്റ്റോകറന്‍സിയുടെ അവതരണം. ബ്ലോക്ചെയിന്‍ പി-ടു-പി പണക്കൈമാറ്റത്തിലേക്ക് കടക്കാന്‍ ആര്‍ക്കും സാധ്യമല്ല. സര്‍ക്കാരിന്റെ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിപ്റ്റോകറന്‍സികളെ പ്രോത്സാഹിപ്പിക്കരുതെന്ന് ആര്‍ബിഐ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ബിറ്റ്കോയിന് ശേഷം കുറേ ക്രിപ്റ്റോകറന്‍സികള്‍ അവതരിപ്പിക്കപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവയില്‍ ചിലത് വരും മുമ്പ് പരാജയപ്പെടുകയും, അതില്‍ നിക്ഷേപം നടത്തിയവര്‍ക്ക് വലിയ നഷ്ടം സംഭവിക്കുകയുമൊക്കെ ചെയ്തു. വലിയ തകര്‍ച്ചയ്ക്കും, വലിയ തട്ടിപ്പുകള്‍ക്കും ശേഷം കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി അനക്കമൊന്നുമില്ലാതെ നിന്ന ക്രിപ്റ്റോ മേഖലയിപ്പോള്‍ വേള്‍ഡ്കോയിന്‍ എന്ന് കേട്ടതോടെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ക്രിപ്റ്റോകറന്‍സി എന്ന സാധ്യത മാത്രമല്ല ഇതിനുള്ളത്. ബിറ്റ്കോയിന്റെ സൃഷ്ടാവ് സറ്റോഷി നക്കമോട്ടോയെ ആര്‍ക്കും അറിയില്ല. എന്നാല്‍, വേള്‍ഡ്കോയിന്റെ സൃഷ്ടാവിനെ ലോകമറിയും. ചാറ്റ്ജിപിറ്റി എന്ന വാക്ക് സുപരിചിതമാണിപ്പോള്‍. ചാറ്റ്ജിപിറ്റി എഐ സംവിധാനത്തിന്റെ കമ്പനിയുടെ ഓപ്പണ്‍എഐ മേധാവി സാം ആള്‍ട്ട്മാന്‍ തന്നെയാണ് വേള്‍ഡ്കോയിന്റെയും സൃഷ്ടാവ്.

ക്രിപ്റ്റോ നാണയവ്യവസ്ഥ എന്നത് വേള്‍ഡ്കോയിന്റെ സാധ്യതകളില്‍ ഒന്ന് മാത്രമാണ്. അതിനുമപ്പുറം ഒരുപാട് സവിശേഷതകള്‍ വേള്‍ഡ് ഐഡിയകളുമാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. തങ്ങളുടെ അംഗങ്ങള്‍ക്ക് ആഗോള തലത്തില്‍ത്തന്നെ ഒരു സവിശേഷ ഐഡി നല്‍കലാണ് കമ്പനി ചെയ്യുക. അങ്ങനെ നോക്കുകയാല്‍ വേള്‍ഡ്കോയിനൊരു ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ പ്ലാറ്റ്ഫോം കൂടിയാണ്. ഓരോ പൗരനും അയാളുടെ പൗരത്വമോ, പശ്ചാത്തലമോ പരിഗണിക്കാതെതന്നെ മറ്റാര്‍ക്കും ഇല്ലാത്തൊരു ഐഡന്റിറ്റി നല്‍കുകയാണ് വേള്‍ഡ്കോയിന്‍ ചെയ്യുന്നത്. ഇതിന്റെ ഗുണം ഏറെയാണ്, എന്തെന്നാല്‍ ഇപ്പോള്‍ എഐ ഉപയോഗിച്ച് ഐഡെന്റിറ്റി മിസ്സ്യൂസ് ചെയ്യാനുള്ള സാധ്യതകളേറെയാണ്. എന്നാല്‍, വേള്‍ഡ്കോയിന്റെ ഐഡിപ്രൂഫ് അതീവ സുരക്ഷ ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നാണ് അവരുടെ അവകാശവാദം.

‘പ്രൂഫ് ഓഫ് പേഴ്സണ്‍ഹുഡ്’ എന്നാണ് ഈ ഐഡെന്റിഫിക്കേഷന്‍ സംവിധാനത്തെ വിളിക്കുന്ന പേര്. വേള്‍ഡ് ഐഡി സ്വന്തമാക്കാന്‍ ഐറിസ് സ്‌കാന്‍ ചെയ്തും, രാജ്യങ്ങള്‍ നല്‍കിയിരിക്കുന്ന ഡിജിറ്റല്‍ ഐഡി ഉപയോഗിക്കുകയും ചെയ്യാം. ഇതിന്റെ മറ്റൊരു ഉപയോഗം രണ്ടാമതായി ഒരു വേള്‍ഡ് ഐഡി ക്രിയേറ്റ് ചെയ്യാന്‍ കഴിയില്ല എന്നതുതന്നെയാണ്. എഐയും ചാറ്റ്ജിപിടിയും ശൃഷ്ടിച്ച വിവാദങ്ങള്‍ ഇതിനുമുണ്ട്. എന്നാല്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വാദം ഇതെല്ലാം ലോകത്തിലെ ആദ്യത്തെ ശരിക്കുമുള്ള ക്രിപ്റ്റോകറന്‍സിയാകാനുളള ശ്രമത്തിന്റെ ഭാഗമാണെന്നാണ്്. ഇതിനോടകം 22 ലക്ഷത്തിലേറെ പേര്‍ വേള്‍ഡ്കോയിനില്‍ സൈന്‍-അപ് ചെയ്തിട്ടുണ്ട്. മാത്രമല്ല വേള്‍ഡ്കോയിന്‍ വേണ്ടവര്‍ക്ക് സൈന്‍-അപ് ചെയ്യാനുമിപ്പോള്‍ സാധിക്കും. ചില രാജ്യങ്ങളിലിത് ഫ്രീയായും ക്രിപ്റ്റോ നല്‍കുന്നുണ്ട്. ഈ സംവിധാനം മൊത്തത്തില്‍ അറിയപ്പെടുന്നത് ക്രിപ്‌റ്റോവേഴ്സ് എന്ന പേരിലാണ്. ഇതിനു പിന്തുണ നല്‍കാനായി ലോകത്തെതന്നെ ഏറ്റവും വലിയ എയ്ഞ്ചല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനികളിലൊന്നായ ആന്‍ഡ്രീസന്‍ ഹൊറോവിറ്റ്സടക്കം പലരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *