വീണ്ടും നരബലി ശ്രമം

പത്തനംതിട്ട: തിരുവല്ലയിൽ വീണ്ടും നരബലി നടത്താൻ ശ്രമം. നരബലിക്കായി കൊണ്ടുവന്ന കുടക് സ്വദേശിനിയായ യുവതി ബലി നടത്തും മുൻപ് ഓടി രക്ഷപെട്ടു. നരബലിയുടെ ഇടനിലക്കാരിയും തിരുവല്ല സ്വദേശിനിയുമായ അമ്പളി ആണ് യുവതിയെ ബലിക്കായി കുറ്റപുഴയിലെ വാടകവീട്ടിൽ എത്തിച്ചത് .

തിരുവല്ലയിലെ കുറ്റപ്പുഴയിൽ വാടക വീട്ടിൽ ഈ മാസം എട്ടിന് അർദ്ധ രാത്രിയാണ് നരബലി നടത്താൻ ശ്രമം നടന്നത്. മന്ത്രവാദത്തിനിടെ വാളെടുത്ത് കഴുത്തറത്ത് ബലി നൽകാൻ ഒരുങ്ങുന്നതിനിടെ യുവതി കുതറി ഓടി രക്ഷപെടുകയായിരുന്നു.യുവതി ഇന്ന് പൊലീസിന് മൊഴി നൽകി. തിരുവല്ല പോലീസ് എ ഡി ജി പി ക്ക് റിപ്പോർട്ട് നൽകി. കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷം തിരുവല്ലയിൽ നരബലി ശ്രമം. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്.

കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാൻ ശ്രമിച്ചത്. എന്നാൽ യുവതി തലനാരിഴയ്ക്കാണ് നരബലിയിൽ നിന്ന് രക്ഷപെട്ടത്. ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാൻ പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കളം വരച്ച് ശരീരത്തിൽ പൂമാലകൾ ചാർത്തി. മന്ത്രവാദി വലിയ വാളെടുത്ത ശേഷം യുവതിയെ ബലി നൽകാൻ പോകുന്നു എന്ന് പറഞ്ഞു. ഇതേസമയം ഇടനിലക്കാരി അമ്പിളിയുടെ പരിചയക്കാരൻ വീട്ടിലെത്തി ബെല്ലടിച്ചു. ഇതോടെ പദ്ധതി പാളി. ഉടൻ യുവതി മുറിയിൽ നിന്നോടി പുറത്ത് വന്നയാളോട് രക്ഷപെടുത്താൻ അഭ്യർത്ഥിച്ചു. പുറത്ത് നിന്ന് വന്നയാൾ നേരം പുലരും വരെ തന്റെ ഒപ്പം ഇരുന്നുവെന്നും യുവതി മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *