വി മുരളീധരൻ സംസ്ഥാന നേതൃത്വത്തിലേക്ക് മ‍ടങ്ങിയേക്കും

ഈ വര്‍ഷം അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ അഴിച്ചു ഉണ്ടാകുമെന്ന അഭ്യൂഹം കനത്തു. കേന്ദ്രവിദേശകാര്യമന്ത്രി വി.മുരളീധരന്‍ സംസ്ഥാനനേതൃത്വത്തിലേക്ക് മടങ്ങുമെന്നും സൂചനയുണ്ട്. കേരളത്തില്‍നിന്ന് നടന്‍ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിസഭയില്‍ ഇടം ലഭിക്കുമെന്ന തരത്തില്‍ നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. സ്വതത്രചുതമലയുളള കേന്ദ്രമന്ത്രി രാജീസ് ചന്ദ്രശേഖര്‍ ക്യാബിനറ്റ് പദവി പ്രതീക്ഷിക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് വര്‍ഷാവസാനം തിരഞ്ഞെടുപ്പുള്ളത്. ഈ സംസ്ഥാനങ്ങളില്‍നിന്ന് പ്രാതിനിധ്യം നല്‍കുന്നതിനൊപ്പം മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍സിപിയും പിളര്‍ത്തിവന്ന ഷിന്‍ഡെ, അജിത് പവാര്‍ വിഭാഗങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയെന്ന ഉദ്ദേശ്യംകൂടി ബിജെപി മനസില്‍ കാണുന്നു.

തിങ്കളാഴ്ച കേന്ദ്രമന്ത്രിസഭയുടെ സമ്പൂര്‍ണയോഗം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നടന്നു. വകുപ്പുകളുടെയും മന്ത്രിമാരുടെയും പ്രകടനം സംബന്ധിച്ച് പ്രഗതി കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തലുണ്ടായി. വകുപ്പ് സെക്രട്ടറിമാര്‍ വിവിധ പദ്ധതികളുടെ പുരോഗതി വിശദീകരിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തെക്കുറിച്ചും മുന്നിലുള്ള തിരഞ്ഞെടുപ്പുകളെക്കുറിച്ചും മോദി സംസാരിച്ചു. മോദി പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുമായും ആര്‍എസ്എസ് നേതൃത്വവുമായും കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇതും മന്ത്രിസഭയില്‍ ഉടന്‍ മാറ്റങ്ങളുണ്ടാകുമെന്ന ഊഹാപോഹത്തിന് ആക്കംകൂട്ടി. കേരളത്തില്‍ നേതൃമാറ്റത്തിന് സാധ്യതയുണ്ടെന്ന് നദ്ദ നേരത്തേ സൂചിപ്പിച്ചിരുന്നു. കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും നേതൃത്വം മാറിയേക്കാം.

Leave a Reply

Your email address will not be published. Required fields are marked *