വിവാദമായി റിഷി സുനകിന്റെ പൂന്തോട്ടത്തിലെ പതിനഞ്ച് ലക്ഷം പൗണ്ടിന്റെ ശില്‍പം

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പൂന്തോട്ടത്തിലെ ആഢംബര ശില്‍പ്പം വിവാദമായിരിക്കുന്നു. പ്രശസ്തനായ ശില്‍പ്പി നിര്‍മ്മിച്ചതാണ് ഈ വെങ്കല പ്രതിമ.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് പൊതുഖജനാവില്‍ നിന്ന് 13 ലക്ഷം പൗണ്ട് ചെലവിട്ട് സുനക് ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തില്‍ ഈ പ്രതിമ സ്ഥാപിച്ചത്.

ഹെന്റി മൂറിന്റെ പ്രശസ്തമായ ഇരിക്കുന്ന സ്ത്രീ ശില്‍പമാണ് വന്‍ തുക നല്‍കി ലേലത്തിലൂടെ സുനക് സ്വന്തമാക്കിയതെന്ന് സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 1980കളില്‍ നിര്‍മ്മിച്ച ശില്‍പ്പമാണിത്.

രാജ്യത്ത് വില വര്‍ദ്ധന ക്രമാതീതമായ സാഹചര്യത്തില്‍ സാധാരണ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. പൊതുചെലവുകള്‍ക്കുള്ള സഹായങ്ങളെല്ലാം സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ്.

മൂറിന്റെ അതിമനോഹരമായ ശില്‍പ്പമാണിത്. എന്നാല്‍ രാജ്യത്തെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ പൊതുധനം ഉപയോഗിച്ച് ഇത് വാങ്ങിയത് ധൂര്‍ത്താണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഈ ശില്‍പ്പം വാങ്ങിയതില്‍ രാഷ്ട്രീയക്കാര്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ ദിവസം പാതിമറച്ച ശില്‍പ്പം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിച്ചു.

മാതൃത്വത്തിന്റെ ഗര്‍ഭാവസ്ഥയുടെയും ബോധം പകരുന്ന ശില്‍പ്പമാണിതെന്ന് ക്രീസ്റ്റീസ് വെബ്‌സൈറ്റില്‍ പറയുന്നു. നാല്‍പ്പത് വര്‍ഷമായി മൂറിയുടെ ഒരു ശില്‍പ്പം ഡൗണിംഗ് സ്ട്രീറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യവും ഓരോ ശില്‍പ്പങ്ങള്‍ മാറ്റി സ്ഥാപിക്കാറുമുണ്ട്. ശില്‍പ്പിയുടെ പേരിലുള്ള ചാരിറ്റബില്‍ ട്രസ്റ്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇങ്ങനെ ചെയ്യുന്നത്.

ലണ്ടനിലെ വൈറ്റ്ഹാളിലും പരിസരപ്രദേശത്തുമായി ബ്രിട്ടീഷ് സര്‍ക്കാരിന്റെ കരകൗശല ശേഖരത്തില്‍ ഇത്തരത്തില്‍ 14000 വിലപിടിപ്പുള്ള വസ്തുക്കളുണ്ട്.

20ാം നൂറ്റാണ്ടിലെ ഏറെ പ്രശസ്തനായ ശില്‍പ്പിയാണഅ ഹെന്റി സ്‌പെന്‍സര്‍ മൂര്‍. 1986ലാണ് ഇദ്ദേഹം അന്തരിച്ചത്. രാജ്യാന്തരതലത്തിലും ഏറെ പ്രശസ്തനായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും ഇദ്ദേഹത്തിന്റെ പ്രശസ്ത ശില്‍പ്പങ്ങള്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *