വിഴിഞ്ഞം സംഘര്‍ഷത്തില്‍ തീവ്രവാദ സാന്നിധ്യമുണ്ടായെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം:വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍ഐഎയും സംസ്ഥാന പൊലീസും വിവര ശേഖരം ആരംഭിച്ചു. സമരസമിതി നേതാക്കളും തീവ്രവാദ ബന്ധമുള്ളവരും വിഴിഞ്ഞം കോട്ടപ്പുറം സ്‌കൂളില്‍ രഹസ്യയോഗം ചേര്‍ന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

യോഗം ചേര്‍ന്നത് അക്രമത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍. രഹസ്യ യോഗത്തിലെ വിവരങ്ങള്‍ ഇന്റലിജന്‍സിന് ലഭിച്ചു. സമരത്തില്‍ നിന്ന് പിന്‍മാറരുതെന്നും അറസ്റ്റിന് വഴങ്ങരുതെന്നും തീരുമാനമുണ്ടായി. അറസ്റ്റിന് നീക്കമുണ്ടായാല്‍ പ്രതിരോധിക്കണമെന്നായിരുന്നു പ്രധാന തീരുമാനം. രഹസ്യയോഗം നടന്നത് ഇന്നലെ രാത്രിയാണ്.

തീവ്ര ഇടത് സംഘടനയില്‍ പെട്ടവരും ചില നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ വിഴിഞ്ഞം സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന വിവരങ്ങള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *