വിയോജിപ്പ് തുറന്നുപറഞ്ഞ് സച്ചിദാന്ദന്‍ |k sachidhanadhan

സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫസര്‍ സി.പി.അബൂബക്കറിനെതിരെ പ്രസിഡന്റ് കെ.സച്ചിദാന്ദന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സാഹിത്യ അ്ക്കാദമി പുറത്തിറക്കിയ 30 പുസ്തകങ്ങളുടെ കവറില്‍ സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ലോഗോ ചേര്‍ത്തതിലാണ് അഭിപ്രായ വ്യത്യാസമുണ്ടായത്. ബോധപൂപര്‍വ്വമാണ് അക്കാദമി സെക്രട്ടറി ലോഗോ ചേര്‍ത്തതെന്ന് കെ.സച്ചിദാനന്ദന്‍ പറഞ്ഞു. തന്നോട് ചോദിച്ചിരുന്നെങ്കില്‍ ഇപ്പോഴുള്ള വിവാദം ഒഴിവാക്കാമായിരുന്നു. ഇനി അച്ചടിക്കുന്ന പുസ്തകങ്ങളില്‍ ലോഗോ വേണ്ടെന്ന് തീരുമാനമെടുത്തിട്ടുണ്ടെന്നും വിവാദം ഇതോടെ അവസാനിച്ചെന്നും യൂടോക്കിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ സച്ചിദാനന്ദന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരസ്യം ഉള്‍പ്പെടുത്തിയതില്‍ സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ.സി.പി.അബൂബേക്കര്‍ക്ക് വീഴ്ച പറ്റിയെന്ന് സൂചിപ്പിച്ച സച്ചിദാനന്ദന്‍ സെക്രട്ടറി എടുത്ത തീരുമാനം ബോധപൂര്‍വം ആയിരുന്നെന്നും പ്രതികരിച്ചു, തന്നോട് ചോദിച്ചിരുന്നെങ്കില്‍ കവറില്‍ പരസ്യം ഒിവാക്കാന്‍ പറയുമായിരുന്നു. അക്കാദമിയുടെ ഭരണ ചുമതലയുള്ള വ്യക്തി എന്ന നിലയില്‍ അബൂബേക്കര്‍ക്ക് പരസ്യം ഉള്‍പ്പെടുത്താന്‍ അധികാരമുണ്ട്. എന്നാല്‍ വ്യക്തിപരമായി തനിക്ക് അംഗീകരിക്കാവുന്ന ഒന്നല്ല തീരുമാനമെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി. അതോടൊപ്പം ഇനിയുള്ള നടപടികള്‍ കൂട്ടായ ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ഉണ്ടാകൂയെന്നും കൂട്ടിച്ചേര്‍ത്തു. വിവാദത്തിന് പിന്നാലെ പ്രൊഫ.സി.പി.അബൂബേക്കക്കര്‍ പരസ്യം പ്രസിദ്ധീകരിച്ചിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫെയ്സ് ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഗ്രന്ഥകര്‍ത്താക്കളോട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പുസ്തകങ്ങളുടെ കവറില്‍ പരസ്യം നല്‍കിയതിലുള്ള വിയോജിപ്പ് ഫെയ്സ്ബുക്കിലൂടെയാണ് സച്ചിദാനന്ദന്‍ അറിയിച്ചത്. സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങളുടെ ലോഗോ പുസ്തത്തില്‍ ഒട്ടേറെ സാഹിത്യ പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *