വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം, 43 വിദ്യാർഥികൾക്ക് പരുക്ക്

അടിമാലി: വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. മലപ്പുറം സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്.
43 വിദ്യാർഥികൾക്ക് പരുക്ക്. മലപ്പുറം വളാഞ്ചേരി റീജനൽ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. അടിമാലി മുനിയറയിൽ വച്ചാണ് അപകടമുണ്ടായത്.

പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിസംഘം യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നു പുലർച്ചെ 1.15നാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *