വിദേശത്തുനിന്നെത്തിയ 124 പേർക്ക് കോവിഡ്; 14 കേസുകൾ എക്സ്ബിബി

ന്യൂഡൽഹി: 10 ദിവസത്തിനിടെ വിദേശത്തുനിന്ന് ഇന്ത്യയിലെത്തിയ 124 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 14 കേസുകൾ എക്സ്ബിബി എന്ന ഒമിക്രോൺ ഉപവിഭാഗമാണ്.

കോവിഡ് പോസിറ്റീവായതിൽ 40 പേരുടെ ജനിതക ശ്രേണീകരണ ഫലം മാത്രമാണ് ലഭ്യമായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിൽ വ്യാപകമായ ബിഎഫ് 7.4.1 വകഭേദം ഒരാളിൽ കണ്ടെത്തി. രാജ്യത്ത് ഇന്നലെ 188 പുതിയ കേസുകളും മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 2554. സ്ഥിരീകരണ നിരക്കിൽ കാര്യമായ വർധനയില്ല.

Leave a Reply

Your email address will not be published. Required fields are marked *