വിജയവല വിറപ്പിച്ച് ബെന്‍സേമ

സൗദി പ്രൊ ലീഗ് ഫുട്‌ബോള്‍ ക്ലബ് അല്‍ ഇത്തിഹാദിനു വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിജയഗോള്‍ നേടി കരിം ബെന്‍സേമ. ടുണീഷ്യന്‍ ടീമായ എസ്പറന്‍സിനെതിരെ 55ാം മിനിറ്റിലാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ബെന്‍സേമ ഗോള്‍ നേടിയത്. വ്യാഴാഴ്ച രണ്ടാം പകുതിയില്‍ ബോക്സിന് പുറത്ത് നിന്ന് ഒരു ആംഗിള്‍ ഷോട്ടിലാണ് വിജയവല വിറപ്പിച്ചത്. തായിഫിലെ കിങ് ഫഹദ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. റയല്‍ മാഡ്രിഡിലെ 14 വര്‍ഷത്തെ ട്രോഫിക്ക് ശേഷം അല്‍-ഇത്തിഹാദില്‍ ഫ്രീ ഏജന്റായി ചേര്‍ന്നതാണ് ബെന്‍സെമ. ഇത് ശക്തമായ മത്സരവും കഠിനാധ്വാനത്തിന് ശേഷമുള്ള മികച്ച തുടക്കവുമായിരുന്നു. ക്രമേണ ഞങ്ങള്‍ ഒരു മികച്ച ടീമിനെ സൃഷ്ടിക്കുമെന്ന് മത്സര ശേഷം അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ‘അന്തരീക്ഷം അതിശയിപ്പിക്കുന്നതാണ്, ആദ്യ മിനിറ്റ് മുതല്‍ അവസാനം വരെ ആരാധകര്‍ ടീമിനെ പ്രചോദിപ്പിച്ചു,’ ‘എന്നും
ബാലണ്‍ ഡി ഓര്‍ ജേതാവായ ബെന്‍സെമ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *