വിചാരണ തീരും വരെ കേരളത്തിൽ ചികിത്സ ആനുവരിക്കാനുള്ള മദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡൽഹി: വിചാരണ തീരും വരെ കേരളത്തിൽ ചികിത്സ ആനുവരിക്കാനുള്ള പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.

ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനു മുമ്പാകെ മദനിക്ക് വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ അഡ്വക്കേറ്റ് ഹാരിസ് വീരൻ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 2014 ൽജാമ്യം അനുവദിച്ചപ്പോൾ മുന്നോട്ടുവച്ച വ്യവസ്ഥകളിൽ ജന്മനാട്ടിലേക്ക് പോകാനായി ഇളവ് ചെയ്യണമെന്നാണ് മദനി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രമേഹം, രക്തസമ്മർദ്ദം അതുമായി ബന്ധപ്പെട്ട സ്ട്രോക്ക് തുടങ്ങി താൻ നേരിടുന്ന നിരവധി രോഗങ്ങളുടെ പട്ടിക മദനി സുപ്രീം കോടതി മുമ്പാകെ നിരത്തി. ക്രിയാറ്റിൻ നില ഉയർന്ന് ഡയാലിലിസ് നടത്തേണ്ട സാഹചര്യമാണ്. വൃക്ക മാറ്റിവെക്കേണ്ടി വരും എന്ന് ഡോക്ടർമാർ പറയുന്നുണ്ട് . അനുകൂലമല്ലാത്ത കാലാവസ്ഥയും ചുറ്റുപാടും നിരവധി രോഗങ്ങൾ അലട്ടുന്ന തന്റെ ആരോഗ്യസ്ഥിതിയെ അങ്ങേയറ്റം ബാധിച്ചിരിക്കുന്നു. നാലു മാസത്തിനകം തീർക്കാമെന്ന് കർണാടക സർക്കാർ സുപ്രീംകോടതിക്ക് ഉറപ്പു നൽകിയ വിചാരണ എട്ടുവർഷം കഴിഞ്ഞിട്ടും നീണ്ടു പോവുകയാണ്.ആരോഗ്യസ്ഥിതി മോശം ആയി ബംഗളൂരിൽ വീട്ടുതടങ്കലിന് സമാനമായ സ്ഥിതിയിലാണെന്നും മദനി ഹർജിയിൽ ബോധിപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *