വരനാട് ഉത്സവപറമ്പിലുണ്ടായ ഓട്ടത്തെക്കുറിച്ച് വിശദീകരണവുമായി ഗായകനും നടനുമായ വിനീത് ശ്രീനിവാസൻ

ആലപ്പുഴ: വരനാട് ഉത്സവപറമ്പിലുണ്ടായ ഓട്ടത്തെക്കുറിച്ച് വിശദീകരണവുമായി ഗായകനും നടനുമായ വിനീത് ശ്രീനിവാസൻ രംഗത്ത്. നിങ്ങളീ പറയുന്നതൊന്നുമല്ല അവിടെ സംഭവിച്ചത്, വിളിച്ചാൽ ഇനിയും അവിടെ പ്രോഗ്രാമിന് പോവും, അത്ര ആസ്വദിച്ചാണ് ഓരോ പാട്ട് പാടിയതെന്നും വിനീത് വ്യക്തമാക്കി.

വരനാട് ക്ഷേത്രത്തിലെ ഗാനമേള കഴിഞ്ഞ് ഓടിപ്പോവുന്ന വിനീത് ശ്രീനിവാസന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ്. താരത്തിന് തല്ല് കിട്ടിയെന്നും ദേഹോപദ്രവത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടുകയാണെന്നും, ജനത്തിരക്ക് കാരണം തടിതപ്പിയെന്നുമൊക്കെ വിനീതിന്റെ ഓട്ടത്തെകുറിച്ച് സമൂഹമാധ്യമങ്ങളിൽ പലവിധ വ്യാഖ്യാനങ്ങൾ നിറഞ്ഞു. നടന്ന സംഭവത്തെ കുറിച്ച് വ്യക്തമാക്കി വിനീത് തന്നെ രംഗത്തെത്തി.

വണ്ടി കുറച്ച് അകലയായതുകൊണ്ടു അൽപദൂരം ഓടി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും താരം പറയുന്നു. ഇനിയും വിളിച്ചാൽ ഇനിയും അവിടെ പ്രോഗ്രാമിന് പോവും അത്ര ആസ്വദിച്ചാണ് ഓരോ പാട്ട് പാാടിയതെന്നും വിനീത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. ഇങ്ങനെയാണ് താരം ഫെയ്‌സ്ബുക്കിൽ പറയുന്നത്. വാരനാട് ദേവീ ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോട് അനുബന്ധിച്ചു നടന്ന ഗാനമേളയ്ക്കു ശേഷം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയ്ക്കു പിന്നിലെ

സത്യാവസ്ഥ വെളിപ്പെടുത്തി തിരക്കഥാകൃത്ത് സുനീഷ് വാരനാട് രംഗത്തെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *