‘ലൗ യൂ മുത്തേ…’ ; ‘പദ്മിനി’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ‘പദ്മിനി’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. വിദ്യാധരന്‍ മാസ്റ്റര്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ആലപിച്ച ‘ലൗ യൂ മുത്തേ…’ എന്ന ഗാനമാണ് റിലീസായത്. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് ജേക്ക്‌സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നു.

ഇതാദ്യമായാണ് ഒരു ചിത്രത്തിനുവേണ്ടി കുഞ്ചാക്കോ ബോബന്‍ ഗാനം ആലപിക്കുന്നത്. നേരത്തേ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിനായി അദ്ദേഹം നൃത്തസംവിധാനം ചെയ്തിരുന്നു. അപര്‍ണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാര്‍. കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനാണ് നിര്‍വഹിക്കുന്നത്. കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രമാണ്
പദ്മിനി.

Leave a Reply

Your email address will not be published. Required fields are marked *