ലോകത്തെ ഏറ്റവും വലിയ ഷേവിങ് ബ്രഷ് ഇനി പത്തനംതിട്ടയ്ക്ക് സ്വന്തം

പത്തനംതിട്ട: ലോകത്തെ ഏറ്റവും വലിയ ഷേവിങ് ബ്രഷ് ഇനി പത്തനംതിട്ടയ്ക്ക് സ്വന്തം. വെട്ടൂർ പേഴുംകാട്ടിൽ സ്മൃതി ബിജു എന്ന ജോണി കുട്ടിയാണ് ബ്രഷ് നിർമ്മിച്ചത്. പത്തനംതിട്ടയിൽ പ്രവർത്തനമാരംഭിച്ച ബ്യൂട്ടി പാർലറിൽ പ്രദർശിപ്പിക്കുന്നതിനായാണ് ലോകത്തെ തന്നെ വലിപ്പം കൂടിയ ഷേവിങ് ബ്രഷ് ഒരുക്കിയത്.

മറ്റുള്ളവർക്ക് നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളിൽ പോലും കാഴ്ചക്കാർക്ക് കൗതുകം ജനിപ്പിക്കാനുള്ള കഴിവാണ് കലാകാരനെ ശ്രദ്ധേയനാക്കുന്നത്. മറ്റുള്ളവർക്ക് നിസ്സാരമായി തോന്നാവുന്ന ഷേവിങ് ബ്രഷിൽ പോലും തന്റെ കരവിരുതിനെ പ്രകടമാക്കുകയാണ് സ്മൃതി ബിജു എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന പത്തനംതിട്ട വെട്ടൂർ പേഴുംകാട്ടിൽ ജോണിക്കുട്ടി. സ്മൃതി ബിജു നിർമ്മിച്ച
37 സെന്റീമീറ്റർ വലിപ്പവും ഒരു കിലോഗ്രാം ഭാരവും ഉള്ള ഷേവിങ് ബ്രഷ് കണ്ടാൽ ഏത് താടിക്കാരനും ഒന്ന് സോപ്പ് പതപ്പിച്ച് മുഖം മിനുക്കിയാലൊ എന്ന് ഒരു നിമിഷം ചിന്തിച്ച് പോകും.

യഥാർത്ഥ ഷെവിങ് ബ്രഷിന്റെ മെറ്റീരിയലുകൾ ഉപയോഗിച്ച് മനോഹരമായി നിർമ്മിച്ചിട്ടുള്ള ഈ വമ്പൻ ഷേവിങ് ബ്രഷ് പക്ഷെ പ്രദർശനം ലക്ഷ്യമിട്ടാണ് നിർമ്മിച്ചിട്ടുള്ളതെന്ന് സ്മൃതി ബിജു പറഞ്ഞു. പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന മൈ ലുക്ക് ഫാമിലി ബ്യൂട്ടി പാർലറിന്റ പുതിയ സംരഭമായ ബ്ലൂപിങ്ക് എന്ന് ഫാമിലി മെയ്ക്കപ്പ് സ്റ്റുഡിയോയിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷേവിങ് ബ്രഷ് പണി തീർത്തത്. നിലവിൽ 2007 ൽ ചൈനയിലെ ഒരു വ്യക്തി നിർമ്മിച്ച 26.5 സി എം വലിപ്പമുള്ള ഷേവിങ് ബ്രഷാണ് ഏറ്റവും വലിയ ഷേവിങ്ങ് ബ്രഷായി അറിയപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *