ലോകകപ്പ് നേടാന്‍ ഇന്ത്യയല്ലാതെ മറ്റാര്?

ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത ആര്‍ക്കാണ്?
‘ഇന്ത്യയല്ലാതെ മറ്റാര്’! ഓസ്‌ട്രേലിയന്‍ മുന്‍ പേസ് ബോളറും എംആര്‍എഫ് പേസ് ഫൗണ്ടേഷന്‍ ഡയറക്ടറുമായ ഗ്ലെന്‍ മഗ്രോയുടെ മറുപടിയായിരുന്നു ഇത്. എന്റെ പ്രിയ ടീം ഓസ്‌ട്രേലിയ ആണെങ്കിലും ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത ഇന്ത്യയ്ക്കാണെന്ന് ഗ്ലെന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ പേസ് ബോളര്‍മാര്‍ക്കു പറ്റിയ സാഹചര്യങ്ങളല്ല ഇന്ത്യയിലുള്ളതെന്നും ഗ്ലെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

ഹോം ഗ്രൗണ്ട് ആനുകൂല്യം മാത്രമല്ല ഇതിന് കാരണം. ഏറ്റവും ശക്തമായ ടീം ഇന്ത്യയുടേതാണ്. ബാറ്റിങ്, ബോളിങ്, ഓള്‍റൗണ്ട് മികവുകളില്‍ ഇന്ത്യ ഏറെ മുന്നിലാണ്. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നീ ഓള്‍റൗണ്ടര്‍മാര്‍ ടീമിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമാകും.

ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നതോടെ ബോളിങ് നിരയും ശക്തമാകും എന്നാണ് പ്രതീക്ഷ. സഞ്ജുവിനെപ്പോലെ ആക്രമണോത്സുക ബാറ്റര്‍മാരെ ഇന്ത്യന്‍ ടീമില്‍ ആവശ്യമാണ്. പക്ഷേ ആര്‍ക്കു പകരം ടീമില്‍ ഉള്‍പ്പെടുത്തും എന്നതാണ് പ്രധാന പ്രശ്‌നം. ഒഴിവാക്കാന്‍ പറ്റാത്ത ഒട്ടേറെ മികച്ച താരങ്ങളുളള ടീമുകള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *