ലത്തീൻ അതി രൂപത ആർച്ച് ബിഷപ്പിനെതിരെ ക്രമസമാധാന പാലനത്തിന്റെ ഭാഗമായ നിയമാനുസൃത നടപടികളാണ് പോലിസ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലത്തീൻ അതി രൂപത ആർച്ച് ബിഷപ്പിനെതിരെ ക്രമസമാധാന പാലനത്തിന്റെ ഭാഗമായ നിയമാനുസൃത നടപടികളാണ് പോലിസ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്ക് എതിരെ എടുത്ത കേസ് ഒഴിവാക്കു മോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമരവുമായി ബന്ധപ്പെട്ട് സ്ഥലത്തിലാതിരുന്ന ബിഷപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തത് തെറ്റായ കീഴ് വഴക്കം ആണെന്ന് കരുതുന്നുണ്ടോ, ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കാൻ തയ്യാറായതിന്റെ കാരണം എന്ന ചോദ്യങ്ങൾക്കെല്ലാം ക്രമ സമാധാന പാലനത്തിന്റെ ഭാഗമായ നിയമാനുസൃത നടപടികളാണ് പോലിസ് സ്വികരിച്ചതെന്ന ഒരേ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. അനുപ് ജേക്കബ് എം എൽ എ യാണ് മുഖ്യമന്ത്രിയോട് നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *