ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി

കവരത്തി: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപിലെ എൻസിപി നേതാവ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. കവരത്തി ജില്ലാ സെഷൻസ് കോടതി 10 വർഷം കഠിന തടവിന് വിധിച്ച മുഹമ്മദ് ഫൈസൽ കണ്ണൂർ ജയിലിലാണ്.

2009 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം സയീദിന്റെ മരുമകൻ പടന്നയിൽ മുഹമ്മദ് സാലിഹിനെ ആക്രമിച്ചെന്നാണ് കേസ്. ഭരണഘടന അനുച്‌ഛേദം 102 (1)e യും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പും പ്രകാരമാണ് അയോഗ്യത. കോടതി ശിക്ഷ വിധിച്ച ഈ മാസം 11 മുതൽ അയോഗ്യത ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *