രോഹിത് ശര്‍മയെപ്പോലെ പ്രതിഭയുള്ള താരമാണ് സഞ്ജുവെന്ന് പുകഴ്ത്തി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി

ഏകദിന ക്രിക്കറ്റ് ടീമില്‍ ഇടം ലഭിച്ചതോടെ സഞ്ജു സാംസണാന് ചര്‍ച്ചകള്‍. സഞ്ജുവിനെ പ്രശംസിച്ചും, കഴിവുകളെ ഉയര്‍ത്തിയുമുളള വാര്‍ത്തകളാണ് നിറയുന്നത്. അത്തരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെപ്പോലെ പ്രതിഭയുള്ള താരമാണ് സഞ്ജുവെന്ന് പുകഴ്ത്തിക്കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ പരിശീലകന്‍ രവി ശാസ്ത്രി തന്നെ രംഗത്തു വന്നു. രോഹിത് ശര്‍മ വളരെ മികച്ചൊരു ഓപ്പണിങ് ബാറ്ററാണ്. ഇതേ തോന്നലാണ് എനിക്കു സഞ്ജു സാംസണിന്റെ കാര്യത്തിലുമുള്ളതെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ പരിശീലകന്‍ കൂടിയായിരുന്ന രവി ശാസ്ത്രി. സഞ്ജു ഇന്ത്യന്‍ ടീമിലുണ്ട്, കഴിവ് മനസ്സിലാക്കിക്കൊണ്ട് തന്റെ കരിയര്‍ മികച്ചൊരു താരമായി തന്നെ സഞ്ജു അവസാനിപ്പിച്ചില്ലെങ്കില്‍ അതു നിരാശയാകും. സഞ്ജു ശരിക്കും ഒരു മാച്ച് വിന്നറാണ്. രോഹിത് ശര്‍മ സ്ഥിരം ടെസ്റ്റ് താരമായി കളിച്ചില്ലായിരുന്നെങ്കില്‍ ഉണ്ടാകുന്ന സങ്കടമാണു സഞ്ജുവിന്റെ കാര്യത്തിലും എനിക്ക് എന്നും രവി ശാസ്ത്രി വ്യക്തമാക്കി.

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും സഞ്ജുവിനെ ഉള്‍പ്പെടുത്തുമെന്നാണു ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരുക്കുമാറി തിരിച്ചെത്താത്തതിനാല്‍ തന്നെ സഞ്ജു വെസ്റ്റിന്‍ഡീസിനെതിരെ കളിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ സഞ്ജുവിന് തിളങ്ങാനായാല്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുളള പ്രവേശനം എളുപ്പമാവും. ഒപ്പം ഏഷ്യാ കപ്പ് ടീമിലേക്കും സഞ്ജുവിന് പരിഗണന ലഭിക്കും.

ഇന്ത്യയ്ക്കായി 11 ഏകദിന മത്സരങ്ങള്‍ കളിച്ച സഞ്ജു രണ്ട് അര്‍ധ സെഞ്ചറികളടക്കം 330 റണ്‍സാണ് നേടിയത്. 2021 ജൂലൈയില്‍ ശ്രീലങ്കയ്ക്കെതിരെ കൊളംബോയിലാണ് സഞ്ജു ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലാണ് സഞ്ജു അവസാനമായി ഏകദിന ക്രിക്കറ്റ് കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലക്നൗവില്‍ നേടിയ 86 റണ്‍സാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍.

Leave a Reply

Your email address will not be published. Required fields are marked *