രാഹുല്‍ഗാന്ധിക്ക് 2 വര്‍ഷം തടവും 15000 രൂപ പിഴയും ശിക്ഷ

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധി കുറ്റക്കാരന്‍ ആണെന്ന്
കണ്ടെത്തിയ സൂറത്ത് കോടതി രാഹുല്‍ഗാന്ധിക്ക് 2 വര്‍ഷം തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്ന പേര് വരുന്നത് എങ്ങനെ എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ വിവാദ പരാമര്‍ശം.

സൂറത്ത് ചീഫ് മജിസ്‌ററ് കോടതിയുടെതാണ് വിധി. മോദി എന്ന പേരിനെ കുറിച്ച് രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ ആയിരുന്നു കേസ്.

എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്ന പേര് വരുന്നത് എങ്ങനെ എന്നായിരുന്നു വിവാദ പരാമര്‍ശം. ബിജെപി നേതാവും എം എല്‍ എ യുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിന്റെ പരാമര്‍ശത്തിനെതിരെ സൂറത്ത് കോടതിയില്‍ മാനനഷ്ട കേസ് നല്‍കിയത്. 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയായിരുന്നു രാഹുലിന്റെ പരാമര്‍ശം. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിലാണ് മോദി എന്ന പേരിനെ കുറിച്ച് രാഹുല്‍ഗാന്ധി പരാമര്‍ശം നടത്തിയത്. രാഹുല്‍ഗാന്ധി പരാമര്‍ശത്തിലൂടെ മോദി സമുദായത്തെ അപമാനിച്ചു എന്നായിരുന്നു കേസ്. വിധികേള്‍ക്കാന്‍ രാഹുല്‍ഗാന്ധിയും സൂറത്ത് കോടതിയില്‍ എത്തി. അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യമായിരുന്നില്ല എന്ന് രാഹുല്‍ ഗാന്ധി കോടതിയെ അറിയിച്ചു. എന്നാല്‍ രാഹുല്‍ഗാന്ധി കുറ്റക്കാരന്‍ ആണെന്ന്
കണ്ടെത്തിയ സൂറത്ത് കോടതി രാഹുല്‍ഗാന്ധിക്ക് 2 വര്‍ഷം തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു.
വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി എന്നിവരെ പരാമര്‍ശിച്ച് എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. 2019 ഏപ്രില്‍ 13നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ച് രാഹുല്‍ ഗാന്ധി പരമാര്‍ശം നടത്തിയത്. ”എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാര്‍ക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും” രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. കാവല്‍ക്കാരന്‍ 100 ശതമാനവും കള്ളനാണെന്നു പറഞ്ഞ രാഹുല്‍, മോദി ചങ്ങാത്ത മുതലാളിത്തമാണ് ഇഷ്ടപ്പെടുന്നതെന്നും കുറ്റപ്പെടുത്തി.

രാഹുലിന്റെ പരാമര്‍ശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു ആരോപണം. തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെന്ന് പൂര്‍ണേഷ് മോദി വാദിച്ചു. ഹൈക്കോടതി ഈ കേസിന്റെ നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്തിരുന്നെങ്കിലും രണ്ടാഴ്ച മുന്‍പ് സ്റ്റേ നീക്കി. തുടര്‍ന്ന് സൂറത്ത് ചീഫ് മജിസ്‌ട്രേട്ട് കോടതിയിലെ അന്തിമവാദത്തിനു ശേഷം ഇന്ന് വിധിപറയാന്‍ മാറ്റുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന് വിധിക്കുകയും 2 വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തത്. അപ്പീല്‍ പോകുന്നതിന് സൂറത്ത് കോടതി രാഹുല്‍ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. അപ്പീല്‍ പോകുമെന്ന് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *