രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ നീലഗിരി

രാഷ്ട്രപതിയെ വരവേല്‍ക്കാനൊരുങ്ങി തമിഴ്നാട്ടിലെ നീലഗിരിയിലുള്ള തെപ്പക്കാട്. അഞ്ചിന് ഇവിടെത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് സന്ദര്‍ശിക്കും.
രാഷ്ട്രപതിയായ ശേഷം ദ്രൗപതി മുര്‍മു ആദ്യമായാണ് മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് സന്ദര്‍ശിക്കുന്നത്.ആഗസ്റ്റ് 5 ന് ചെന്നൈയിലും പോണ്ടിച്ചേരിയിലും നടക്കുന്ന പരിപാടികളില്‍ രാഷ്ട്രപതി പങ്കെടുക്കുന്നുണ്ടെങ്കിലും തെപ്പക്കാട് ആന വളര്‍ത്തല്‍ ക്യാമ്പിലാണ് ഉച്ചയോടെ നടക്കുന്ന ആദ്യ പരിപാടി.

ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.സുരക്ഷാ കാരണങ്ങളാല്‍ അഞ്ചുവരെ തെപ്പക്കാട് ആന ക്യാംപിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല.മസിനഗുഡി മേഖലയിലെ ഹെലികോപ്റ്റര്‍ ലാന്‍ഡിംഗ് പാഡില്‍ പരിശോധന നടത്തി.രാഷ്ട്രപതി സഞ്ചരിക്കുന്ന മസിനഗുഡി മുതല്‍ തെപ്പക്കാട് വരെയുള്ള റോഡുകളുടെ അറ്റകുറ്റപ്പണികളും കഴിഞ്ഞു.തെപ്പക്കാട് ബ്രീഡിംഗ് ആന ക്യാമ്പിലും ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.കാലാവസ്ഥ മോശമായാല്‍ റോഡ് മാര്‍ഗം രാഷ്ട്രപതി തെപ്പക്കാട് എത്താനുള്ള സാധ്യത കണക്കിലെടുത്ത് അതിനുള്ള ക്രമികരണങ്ങളും ഒരുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *