യുട്യൂബ് തുറന്ന് നോക്കുമ്പോള്‍ ശൂന്യതയാണ് കാണുന്നതെങ്കില്‍ പരിഭ്രമിക്കേണ്ട; അത് യൂട്യൂബിന്റെ പുതിയൊരു അപ്‌ഡേഷനാണ്

സ്വകാര്യതയുടെ പേരില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതനുസരിച്ച് ടെക്‌നിക്കല്‍ സൈഡിലും മാറ്റങ്ങള്‍ വരുത്തുകയാണ് കമ്പനികള്‍. അതിന്റെ ഉദാഹരണമാണ് യൂട്യൂബിന്റെ പുതിയ അപ്‌ഡേഷന്‍. യുട്യൂബ് തുറന്ന് നോക്കുമ്പോള്‍ ശൂന്യതയാണ് കാണുന്നതെങ്കില്‍ പരിഭ്രമിക്കേണ്ട. അത് യൂട്യൂബിന്റെ പുതിയൊരു അപ്‌ഡേഷനാണ്. കണ്ട വീഡിയോകളുടെ ഹിസ്റ്ററി ഓഫാക്കിയിട്ടാല്‍ അല്ലെങ്കില്‍ മുന്‍പ് ഒന്നും സേര്‍ച്ച് ചെയ്തിട്ടില്ലെങ്കില്‍, ഇനിയൊരു വിഡിയോ നിര്‍ദേശങ്ങളും സദ്ദേശങ്ങളും യുട്യൂബ് നല്‍കില്ല.

യൂട്യൂബ് വീഡിയോ നിര്‍ദ്ദേശങ്ങള്‍ തരുന്നത് നമ്മള്‍ മുമ്പ് കണ്ട വീഡിയോകളുടെ ഹിസ്റ്ററി നോക്കിയാണ്. അതുകൊണ്ട് വാച്ച് ഹിസ്റ്ററി ഓഫാക്കിയിട്ടാല്‍ നിര്‍ദേശങ്ങളൊന്നും നല്‍കാന്‍ യുട്യൂബ് തയ്യാറാകില്ല. അങ്ങനെയാണെങ്കില്‍ ഹോം പേജില്‍ സേര്‍ച്ച് ചെയ്യുന്നതിനുള്ള ബാറും പ്രൊഫൈല്‍ പിക്ച്ചറും മാത്രമേ കാണാന്‍ കഴിയൂ. യൂട്യൂബ് നിര്‍ദ്ദേശിക്കുന്ന വീഡിയോകളുടെ ശല്യമില്ലാതെ സബ്സ്‌ക്രൈബ് ചെയ്ത ചാനലുകള്‍ തിരയാനും ബ്രൗസ് ചെയ്യാനും പുതിയ അപ്‌ഡേഷന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു എന്ന് പറഞ്ഞാണ് യുട്യൂബ് ഈ മാറ്റത്തെ വിശദീകരിക്കുന്നത്.

ഇത്തരത്തില്‍ യൂട്യൂബ് പേജ് കാലിയായി കിടക്കുന്നത് അസ്വസ്ഥതയാണ്ടെങ്കില്‍ ക്രമീകരണം മാറ്റാന്‍ സാധിക്കുമെന്നും യൂട്യൂബ് പറയുന്നു. പുതിയ അപ്‌ഡേഷന്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ എല്ലാവരിലേക്കും ഇത് എത്തും.

Leave a Reply

Your email address will not be published. Required fields are marked *