മെസ്സിക്ക് വീണ്ടും ഇരട്ടഗോള്‍ മയാമി ക്വാര്‍ട്ടര്‍ ഫൈനലില്‍

മേജര്‍ ലീഗ് സോക്കറില്‍ വീറോടെ പോരാടി ഇന്റര്‍മയാമിയും എഫ്‌സി ഡള്ളാസും. പ്രീക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിനൊടുവില്‍ വിജയം സ്വന്തമാക്കി ഇന്റര്‍ മയാമി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മെസ്സി ഇരട്ടഗോള്‍ നേട്ടത്തോടെ തിളങ്ങി. മത്സരത്തില്‍ ആദ്യ മിന്നിറ്റുകളില്‍ മുന്നിലെത്തിയു ഇന്റര്‍ മയാമിയെയും സംഘത്തെയും ഞെട്ടിച്ചുകൊണ്ടായിരുന്നു എഫ്‌സി ഡള്ളാസിന്റെ ഗോള്‍ വേട്ട. തുടര്‍ച്ചയായ മൂന്ന് ഗോളുകളോടെ ഡള്ളാസ് ലീഡെഡുത്തു. അവസാന 10 മിനിറ്റില്‍ രണ്ട് ഗോളുകള്‍ നേടി മയാമി ഒപ്പത്തിനൊപ്പമെത്തി. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ മെസ്സി ഗോള്‍വേട്ട തുടങ്ങി. പക്ഷേ മെസ്സിയെയും സംഘത്തെയും ഞെട്ടിച്ച് 37-ാം മിനിറ്റില്‍ എഫ്‌സി ഡള്ളാസിന്റെ സമനില ഗോള്‍. ഇതാടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. മയാമിക്കായി പെനാല്‍റ്റി കിക്ക് എടുത്ത അഞ്ച് താരങ്ങളും ഗോളടിച്ചു. രണ്ട് അവസരങ്ങള്‍ ഡള്ളാസ് താരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ വിജയം ഇന്റര്‍മയാമി സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *