മൂസ്‌പെറ്റ് സഹകരണബാങ്ക് ക്രമക്കേട്: തൃശൂര്‍ സിപിഎമ്മില്‍ കൂട്ട നടപടി

തൃശൂര്‍: തൃശൂരിലെ മൂസ്‌പെറ്റ് സഹകരണബാങ്കിലെ 34.56 കോടിയുടെ ക്രമക്കേടില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെ ശാസിക്കും. രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ഒരു പാര്‍ട്ടി അംഗത്തെയും ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. നാല് പാര്‍ട്ടി അംഗങ്ങള്‍ക്ക് താക്കീത് നല്‍കും.

ക്രമക്കേട് നടന്ന 2018-19 വര്‍ഷം ബാങ്കിന്റെ സബ് കമ്മിറ്റി കണ്‍വീനറായിരുന്ന എ എസ് കുട്ടിയെയാണ് ശാസിക്കുക. ഇപ്പോള്‍ പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗവും കര്‍ഷകസംഘം ജില്ലാ സെക്രട്ടറിയുമാണ് എ എസ് കുട്ടി. ക്രമക്കേട് നടന്ന കാലത്ത് മുസ്‌പെറ്റ് ബാങ്കിന്റെ പ്രസിഡന്റായിരുന്ന സിപിഎം കിഴക്കേക്കോട്ട ലോക്കല്‍ കമ്മിറ്റിയംഗം കെ വി ഫ്രാന്‍സിസ്, ബാങ്കിന്റെ ഭരണസമിതി അംഗമായിരുന്ന നടത്തറ ലോക്കല്‍ കമ്മിറ്റിയംഗം കെ വി ഫ്രാന്‍സിസ്, ബാങ്കിന്റെ ഭരണസമിതിഅംഗമായിരുന്ന നടത്തറലോക്കല്‍ കമ്മിറ്റിയംഗം ടി ജി അനില്‍കുമാര്‍, ഭരണസമിതിയംഗമായിരുന്ന പാര്‍ട്ടിയംഗം കെ ഡി ജോഷി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യുക.

ഭരണസമിതി അംഗങ്ങളായിരുന്ന പാര്‍ട്ടി അംഗങ്ങളായ എം കെ അനൂപ്, സി എസ് റോയ്, വിജിത ജീവന്‍, ബിന്ദു ജോസഫ് എന്നിവര്‍ക്ക് താക്കീതാണ്. മൂസ്‌പെറ്റ് ബാങ്ക് ക്രമക്കേട് അന്വേഷിച്ച സിപിഎം ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്ത നടപടികളെല്ലാം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഇത് താഴേത്തട്ടിലേക്ക് റിപ്പോര്‍ട്ട് ചെയ്ത് പാര്‍ട്ടി നടപടി പൂര്‍ത്തിയാക്കും. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 34.56കോടിയുടെ ക്രമക്കേട് നടന്ന മൂസ്‌പെറ്റ് ബാങ്ക് മണ്ണൂത്തി, ഒല്ലൂര്‍, തൃശൂര്‍ എന്നീ സിപിഎം ഏരിയാ കമ്മിറ്റികളുടെ പരിധിയിലാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാങ്കിന്റെ സബ് കമ്മിറ്റി കണ്‍വീനര്‍ ആകണമെന്ന നിബന്ധനയിലാണ് എ എസ് കുട്ടിക്ക് ചുമതല നല്‍കിയത്. കണ്‍വീനര്‍ ചുമതലയിലുണ്ടായിരുന്ന വ്യക്തിഅസുഖം ബാധിച്ച് സ്ഥാനമൊഴിഞ്ഞതിനാല്‍ഇടക്കാലത്താണ് എ എസ് കുട്ടി സ്ഥാനമേറ്റത്. അതിനാലാണ് ശിക്ഷ ശാസനയില്‍ ഒതുക്കിയത്. സസ്‌പെന്‍ഡ് ചെയ്യപ്പെടന്ന മൂന്ന് പേര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് അയച്ച റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. 11 അംഗ ഭരണസമിതിയില്‍ എട്ടുപേരാണ് സിപിഎം, ഇതില്‍ ഒരാള്‍ പാര്‍ട്ടി വിട്ടു. ബാക്കി ഏഴുപേര്‍ക്ക് നേരെയാണ് പാര്‍ട്ടി നടപടി.

ക്രമക്കേട് കാലത്തെ ഭരണസമിതിയംഗങ്ങള്‍ക്ക് സഹകരണ വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. നഷ്ടം നികത്തുന്നതിനായി ഇവരുടെ സ്വത്ത് കണ്ട്‌കെട്ടുന്ന നടപടിയിലേക്കാണ് കടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *