മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല; സൂര്യന്‍ ചന്ദ്രന്‍ സത്യം എന്നായിരുന്നു ബുദ്ധനെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രിയങ്കഗാന്ധിയുടെ പോസ്റ്റ്

രാഹുല്‍ ഗാന്ധിക്ക് എതിരായ അപകീര്‍ത്തിക്കേസില്‍ സുപ്രീം കോടതി സ്റ്റേ വന്നതോടെ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല; സൂര്യന്‍ ചന്ദ്രന്‍ സത്യം എന്നായിരുന്നു ബുദ്ധനെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രിയങ്കഗാന്ധിയുടെ പോസ്റ്റ്. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി സ്റ്റേ ചെയ്ത്. വിധിയോടെ രാഹുലിന് വയനാട് എംപി സ്ഥാനത്തുതന്നെ തുടരാന്‍ കഴിയും. കൂടാതെ വിധിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നു. സത്യം ജയിച്ചുവെന്നാണ് സതീശന്റെ പ്രതികരണം. വെറുപ്പിന്റെ രാഷ്ട്രീയത്തിനും, ഫാസിസത്തിനുമെതിരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *