മൂന്നാർ – സൈലൻ്റ് വാലി റോഡിന് 6 കോടി രൂപയുടെ ഭരണാനുമതി

മൂന്നാർ : വർഷങ്ങളായി തകർന്നു കിടക്കുന്ന മൂന്നാർ – സൈലൻ്റ് വാലി റോഡിന് 6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.മൂന്നാർ മുതൽ സൈലറൻ്റ് വാലി വരെയുള്ള 19.5 കിലോമീറ്റർ ദൂരം റോഡ് നിർമ്മിക്കുന്നതിനാണ് അനുമതി ലഭിച്ചത്.ആദ്യത്തെ 11.5 കിലോമീറ്ററിന് മൂന്നു കോടിയും ബാക്കിയുള്ള എട്ട് കിലോമീറ്ററിന് മൂന്നു കോടിയുമാണ് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങിയത്.

2018 ഓഗസ്റ്റിലെ പ്രളയത്തിലാണ് സൈലൻ്റ് വാലി റോഡിലെ കിലോമീറ്ററുകളോളം ദൂരത്തെ റോഡ് ഒലിച്ചുപോയത്.ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചിരുന്നു. കുട്ടിയാർ, ഗൂഡാർവിള,നെറ്റിക്കുടി, സൈലൻ്റ് വാലി എന്നിവടങ്ങളിലെ ആയിരത്തലിധികം കുടുംബങ്ങളുടെ യാത്രാ സൗകര്യമാണ് ഇതോടെ ഇല്ലാതായത്. മൂന്നാറിൽ നിന്നും 10 കിലോമീറ്റർ അധികം സഞ്ചരിച്ച് മാട്ടുപ്പെട്ടി കുട്ടിയാർ വഴിയായിരുന്നു വർഷങ്ങളായി യാത്ര ചെയതിരുന്നത്.

എം എൽ എ അഡ്വ എ രാജായുടെ നേതൃത്വത്തിൽ 6 കോടി രൂപയുടെ ഭരണാനുമതിയാണ് മൂന്നാർ മുതൽ സൈലറൻ്റ് വാലി വരെയുള്ള 19.5 കിലോമീറ്റർ ദൂരം റോഡ് നിർമ്മാണം ആരംഭിക്കാൻ സർക്കാരിൽ നിന്നും അനുമതി ലഭിച്ചിരിക്കുന്നത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി പണികൾ ഉടൻ ആരംഭിക്കുമെന്ന് പൊതുരാമത്ത് റോഡ്സ് വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *