മുജാഹിദിനെ പിണറായി കയ്യിലെടുത്തത് ഇങ്ങനെ

മുജാഹിദ് സംസ്ഥാന സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് എത്തിയത് ദുബായിലെ വ്യവസായി എ പി ഷംസുദിനെയും മലബാറിലെ വ്യവസായി പി കെ അഹമ്മദ് സാഹിബിനെയും മുന്നില്‍ നിര്‍ത്തി നടത്തിയ നീക്കങ്ങളെ തുടര്‍ന്ന് .യൂ ഡി എഫ് മത സംഘടനയെന്ന് പറയാവുന്ന മുജാഹിദ് ഇതോടെ ഇടത് പക്ഷത്തോടുള്ള ശത്രുത കൈയ്യെഴിയുകയാണ്.മുസ്ലിം ലീഗിന്റെ അടിത്തറയായ സമസ്‌തേയെയും മുജാഹിദിനെയും ഒറ്റയ്ക് ഒറ്റയ്ക് സര്‍ക്കാരിനോടും സി പി എം നോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ പിണറയി വിജയന്‍ തന്ത്രപരമായ വിജയം നേടി .ഇതോടെ മുസ്ലിം ലീഗ് ഇടതുമുന്നണിയുമായി സഹകരിക്കാന്‍ നിര്‍ബന്ധിതമായ അവസ്ഥയിലേക്ക് മാറുകയാണ്.

മുജാഹിദ് നേതാക്കളായ ഇരുവരെയും മുന്‍നിര്‍ത്തി പിണറായി നടത്തിയ രാഷ്ട്രീയ ഇടപെടല്‍ മലബാറില്‍ യൂ ഡി എഫിന് രാഷ്ട്രീയ തിരിച്ചടിയായി. .കൈരളി ഡയറക്ടര്‍ വി കെ അഷറഫിന്റെ ബന്ധുവാണ് എ പി ഷംസൂ .പി കെ സ്റ്റീല്‍സിന്റെ ഉടമയാണ് പി കെ അഹമ്മദ് സാഹിബ് .ഇദ്ദേഹത്തിന്റെ മകന്‍ ഫയിസ്‌ലാണ് നടക്കാവ് സ്‌കൂളിന്റെ നവീകരണത്തിന് പണം നല്‍കിയത് .എക്കാലത്തും യൂ ഡി എ ഫ് നോടപ്പം ഉറച്ചു നിന്ന മുസ്ലിം മത സംഘ്ടനയാണ് മുജാഹിദ് . കെ എം ഷാജി ,പി കെ ബഷീര്‍ ,എം കെ മുനീര്‍ എന്നി ലീഗ് നേതാക്കള്‍ മാത്രമല്ല മുസ്ലി ലീഗ് എം എ ല്‍ എ മാരില്‍ ഭൂരിഭാഗവും മുജാഹിദ്കരാണ് .സി എച്ച് മുഹമ്മദ് കോയ മുതല്‍ പ്രധാനപ്പെട്ട മുസ്ലിംലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും മുജാഹിദായിരുന്നു .ഈ രാഷ്ട്രീയം മറികടന്നാണ് മുജാഹിദ് സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത് .ആദ്യമായാണ് പിണറായി മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത് . മുജാഹിദ് സമ്മേളനങ്ങളില്‍ മുന്‍കാലത്ത് ഇടത് നേതാക്കള്‍ പങ്കെടുക്കാറില്ല .ഇടത് നേതാക്കളെ മുജാഹിദ് സമ്മേളനത്തിലേക്ക് വിളിക്കാറുമില്ല .അറുപത് ശതമാനം ലീഗും മുപ്പത്തിയഞ്ച് ശതമാനം കോണ്‍ഗ്രസും എന്നാണ് മുജാഹിദ് രാഷ്ട്രീയ ഘടന . അധ്യാപക സംഘടന പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 5 ശതമാനത്തില്‍ താഴെയാണ് മുജാഹിദില്‍ ഇടത് സാനിധ്യം .എ കെ ആന്റണി, വയലാര്‍രവി എന്നിവരെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളാണ് നേരത്തെ മുജാഹിദ് സമ്മേളനം ഉദ്ഘടനം ചെയ്യാറുള്ളത് .മുജാഹിദ് സമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഇരുത്തികൊണ്ട് മുസ്ലിം സംഘടനകള്‍ ഇടത് പക്ഷത്തോട് ചേര്‍ന്നുനില്‍കേണ്ടതിന്റെ രാഷ്ട്രീയം വിശധികരികരിക്കാന്‍ പിണറായി വിജയന് കഴിഞ്ഞു .ഫാസിസത്തെ ചെറുക്കാന്‍ ഒന്നിക്കണമെന്ന സന്ദേശമാണ് പിണറായി വിജയന്‍ സമ്മേളനത്തില്‍ നല്‍കിയത് .ഞാനും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ തര്‍ക്കമുണ്ട് പക്ഷേ ഫാസിസത്തെ നേരിടാന്‍ ഒന്നിക്കണം എന്ന സന്ദേശമാണ് ഈ വേദിയില്‍വെച്ച് പരോക്ഷമായി കുഞ്ഞാലിക്കുട്ടിക്ക് പിണറായി നല്‍കിയത് .

പിണറായുടെ ഇടപെടല്‍ ഫലം കണ്ടതിന്റെ തെളിവാണ് ഇന്നലെ മുസ്ലിം ലീഗ് വിളിച്ചുചേര്‍ത്ത മുസ്ലി സംഘടനകളുടെ യോഗത്തില്‍ നിന്ന് മുജാഹിദ് വിട്ടുനിന്നത് .ലീഗിനൊപ്പം നില്‍ക്കുന്ന അല്ലെങ്കില്‍ ലീഗെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന മുജാഹിദിനെ ലീഗുമായി തെറ്റിക്കുന്നതില്‍ പിണറായി വിജയനും സി പി എം വിജയിച്ചതിന്റെ തെളിവാണ് മുജാഹിദ് ലീഗ് വിളിച്ചുചേര്‍ത്ത മുസ്ലം സംഘടനകളുടെ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.നേരത്തെ ലീഗിനൊപ്പം നില്‍ക്കുന്ന സമസ്തയെ ഇടത് സര്‍ക്കാരിനോട് അടുപ്പിക്കുന്നതില്‍ പിണറായി വിജയന്‍ വിജയിച്ചിരുന്നു .ലീഗുവഴി സര്‍ക്കാറിനോട് ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്ന സമസ്തയെ സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിലേക്ക് പിണറായി വിജയന്‍ എത്തിച്ചു .ലീഗിന്റെ ഇടനില ഒഴിവാക്കി . ഇത് ലീഗിന് നല്‍കിയ ഒരുതിരിച്ചടിയായിരുന്നു .മുസ്ലിം ലീഗിന്റെ അടിത്തറയായ സമസ്‌തേയെയും മുജാഹിദിനെയും ഒറ്റയ്ക് ഒറ്റയ്ക് സര്‍ക്കാരിനോടും സി പി എം നോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ പിണറയി വിജയന്‍ തന്ത്രപരമായ വിജയം നേടി .ഇതോടെ മുസ്ലം ലീഗ് ഇടതുമുന്നണിയുമായി സഹകരിക്കാന്‍ നിര്‍ബന്ധിതമായ അവസ്ഥയിലേക്ക് മാറികഴിഞ്ഞു . ഇടത് പക്ഷവുമായി സഹകരിക്കണമെന്ന കുഞ്ഞാലികുട്ടി ലൈനിന് ഇതോടെ മുസ്ലിം ലീഗില്‍ സ്വാഭാവികമായും മേല്‍കൈവരും . മുജാഹിദിന്റെയും ലീഗിലെയും സമ്പന്ന വ്യവസായികളെ പിന്നില്‍ നിര്‍ത്തി പിണറയി വിജയന്‍ നടത്തുന്ന രാഷ്ട്രീയ നീക്കം മലബാറില്‍ യൂ ഡി എ ഫിന്റെ അടിത്തറ തകര്‍ക്കും .സാമുദായിക സംഘടനകളുടെ രാഷ്ട്രീയ കെമിസ്റ്ററി മാറ്റിമറിക്കുന്ന പുതിയ വെല്ലുവിളിയെ നേരിടാന്‍ കഴിയാതെ നില്‍ക്കുകയാണ് യൂ ഡി എ ഫ്

Leave a Reply

Your email address will not be published. Required fields are marked *