മുഖ്യമന്ത്രി രാഷ്ടീയലക്ഷ്യങ്ങള്‍ വച്ച് സഭയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ

തിരുവനന്തപുരം: മുഖ്യമന്ത്രി രാഷ്ടീയലക്ഷ്യങ്ങള്‍ വച്ച് സഭയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ. യാക്കോബായ സഭയ്ക്ക് ആരാധനയ്ക്ക് തടസമില്ലെന്ന് ഡോ.കുര്യാക്കോസ് മാര്‍ ക്ലിമ്മിസ് പറഞ്ഞു.

മുഖ്യമന്ത്രി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ച് ഓര്‍ത്തോഡ്ക്‌സ് സഭയെ ഭിന്നിപ്പിക്കാന്‍ ശരങ്ങളെയ്യുന്നുവെന്ന് കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പൊലീത്ത. തിരുവനന്തപുരം പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തോഡ്ക്‌സ് കത്തീഡ്രലില്‍ ഉപവാസ പ്രാര്‍ഥനാ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ബില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് പ്രതിഷേധ പ്രമേയത്തില്‍ പറയുന്നു.

ഓര്‍ത്തോഡ്ക് സഭയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലിക്കില്ലെന്ന് പ്രാര്‍ഥനാ യജ്ഞം ഉദ്ഘാടനം ചെയ്ത കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പൊലീത്ത. പ്രതിസന്ധിയുണ്ടാക്കാനുള്ള ചിന്തയിലും തീരുമാനത്തിലും പുര്‍ചിന്തനം വേണം. പ്രതിസന്ധിവന്നാല്‍ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.തുടര്‍ന്ന് അവതരിപ്പിച്ച പ്രതിഷേധ പ്രമേയത്തിലും സര്‍ക്കാരിന് നിശിത വിമര്‍ശനം. നിയമപരമായി സഭയ്ക്ക് ലഭിച്ച അവകാശങ്ങള്‍ ഹനിക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രപ്പൊലീത്ത അധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *