മുഖ്യമന്ത്രിയുടെ അമിത സുരക്ഷയില്‍ ഉറച്ച് പൊലീസ്; വിമർശനങ്ങൾ അവഗണിക്കും

തിരുവനന്തപുരം: വിമർശനങ്ങൾ തുടരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ അമിത സുരക്ഷയിൽ ഉറച്ചുനിൽക്കാൻ പൊലീസിന്‍റെ തീരുമാനം. മരുന്ന് വാങ്ങാൻ പോയ യുവാവിനെ തടഞ്ഞതും കെഎസ്‌യു ജില്ലാ സെക്രട്ടറി മിവ ജോളിയെ അപമാനിച്ചതും ഉൾപ്പെടെയുള്ള ആക്ഷേപങ്ങള്‍ അവഗണിക്കാനും തീരുമാനിച്ചു.

ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. അതിനാൽ നാട്ടുകാരുടെ വഴി തടഞ്ഞുള്ള സുരക്ഷ തുടരുന്നതിൽ മുഖ്യമന്ത്രിയും എതിർപ്പ് അറിയിച്ചിട്ടില്ല.

അതിനിടെ മുഖ്യമന്ത്രി ഇന്ന് ബംഗാളിലെ കൊൽക്കത്തയിൽ പങ്കെടുക്കുന്ന ചടങ്ങിലും വൻ സുരക്ഷ ഉറപ്പാക്കി. സ്പെഷൽ ഓഫിസറെന്ന നിലയിൽ കൊൽക്കത്തയിലെത്തിയ എഡിജിപി എച്ച്.വെങ്കിടേഷ്, മുഖ്യമന്ത്രിക്ക് സെഡ് പ്ലസ് സുരക്ഷ ഒരുക്കണമെന്ന് ബംഗാളിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. കർഷക തൊഴിലാളി യൂണിയൻ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കൊൽക്കത്തയിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *