മാന്‍ഡസ് ചുഴലിക്കാറ്റ് തീരം തൊട്ടശേഷം ദുര്‍ബലമായി

ചെന്നൈ: കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ മാന്‍ഡസ് ചുഴലിക്കാറ്റ് ദുര്‍ബലമായി. മഹാബലിപുരത്തിന് സമീപം തീരം തൊട്ടശേഷമാണ് മാന്‍ഡസിന്റെ ശക്തി കുറഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് മാന്‍ഡസ് തീരം തൊട്ടത്. പുലര്‍ച്ചെ ഒന്നരയോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 75 കിലോമീറ്ററായി കുറഞ്ഞു. ചെന്നൈയില്‍ പുലര്‍ച്ചെ അഞ്ചര വരെ 115.1 മില്ലിമീറ്റര്‍ മഴ പെയ്തു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള 13 ആഭ്യന്തര വിമാന സര്‍വീസുകളും മൂന്ന് രാജ്യാന്തര വിമാനസര്‍വീസുകളും റദ്ദാക്കിയിരുന്നു. യാത്രക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി വിമാന കമ്പനിയുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

കാറ്റിന്റെ വേഗത കുറഞ്ഞെങ്കിലും മൂന്ന് ജില്ലകളില്‍റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടില്ല. ചെങ്കല്‍പേട്ട്, കാഞ്ചിപൂരം, വില്ലുപുരം ജില്ലകളിലാണ് റെഡ് അലര്‍ട്ട് തുടരുന്നത്. സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ചെന്നൈ കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ പാര്‍ക്കുകളും കളിസ്ഥലങ്ങളും അടച്ചിട്ടിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തകര്‍ സര്‍വ സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ദേശീയ ദുരന്ത നിവാരണ സേനയും രംഗത്ത് ഇറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *