മഴവില്‍ ടീ ഷര്‍ട്ട്: അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന് ലോകകപ്പ് സ്‌റ്റേഡിയത്തില്‍ പ്രവേശന വിലക്ക്

ദോഹ: അമേരിക്കന്‍ മാധ്യമപ്രവര്‍ത്തന് ലോകകപ്പ് വേദിയില്‍ വിലക്ക്. കളിയെഴുത്തുകാരനായ ഗ്രാന്റ് വാലിനാണ് ദോഹയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹത്തെ പൊലീസ് ബന്ദിയാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

സ്വവര്‍ഗാനുരാഗികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന മഴവില്‍ ചിഹ്നമുള്ള ടീ ഷര്‍ട്ട് ധരിച്ച് കൊണ്ട് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴാണ് വിലക്കുണ്ടായത്. സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ള രാജ്യമാണ് ഖത്തര്‍. അല്‍ റയാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ അമേരിക്കയുടെ ആദ്യ മത്സരം കാണാനെത്തിയ വാലിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ടീ ഷര്‍ട്ട് ഊരാനും ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തപ്പോള്‍ ഫോണ്‍ പിടിച്ച് വാങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഒരു കായിക മാസികയില്‍ ജോലി ചെയ്തിരുന്ന ഗ്രാന്റ് വാള്‍ ഇപ്പോള്‍ സ്വന്തമായി വെബ്‌സൈറ്റ് നടത്തുകയാണ്

താനിപ്പോള്‍ സുരക്ഷിതനാണെന്നും ഇത്തരം അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്നോട് മാപ്പ് പറഞ്ഞുവെന്നും സ്റ്റേഡിയത്തിലേക്ക് കടത്തി വിടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര ഫുട്‌ബോള്‍ ഗവേണിംഗ് ബോഡിയായ ഫിഫയും വാലിനോട് പിന്നീട് മാപ്പ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *