മലയാളി നേഴ്‌സും മക്കളും കൊല്ലപ്പെട്ട കേസ്:ഭര്‍ത്താവിനെ 40 വര്‍ഷം തടവിന് ശിക്ഷിച്ച് യൂകെ കോടതി

വൈക്കം സ്വദേശിയായ നഴ്‌സിനെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് 40 വര്‍ഷം തടവ്.ബ്രിട്ടനില്‍ മലയാളി നേഴ്‌സ് അഞ്ചു അശോകനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഭര്‍ത്താവ് സാജുവിന് വധശിക്ഷക്ക് സമാനമായ ശിക്ഷ നോര്‍ത്താംപ്ടണ്‍ കോടതി വിധിച്ചത്.പിറന്നാള്‍ ദിനത്തില്‍ വന്ന വിധി മകള്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു.

വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു (40),മക്കളായ ജീവ(6),ജാന്‍വി (4) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ കൊമ്പന്‍പാറ ചേലപാലന്‍ സാജു (52)തടവിനു ശിക്ഷിക്കപ്പെട്ടത്.പ്രതിക്ക് കുറഞ്ഞത് 40 വര്‍ഷം ജയില്‍ശിക്ഷ ഉറപ്പാക്കണമെന്ന് നോര്‍താംപ്ടന്‍ ക്രൗണ്‍ കോടതിയുടെ വിധിന്യായത്തില്‍ പറയുന്നു.അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതില്‍ നിന്നും സാജുവിനെ വിലക്കിയിട്ടുണ്ട്.2022 ഡിസംബര്‍ 14നു രാത്രി 10 മണിക്കായിരുന്നു അഞ്ജുവിനെയും നാലു മണിക്കൂറിനു ശേഷം മക്കളെയും സാജു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. അഞ്ജുവിന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളും ഏല്‍പിച്ചിരുന്നു.സൗദിയിലായിരുന്ന സാജുവും അഞ്ജുവും 2021 ഒക്ടോബറിലാണു ബ്രിട്ടനിലേക്കു കുടിയേറിയത്.

Leave a Reply

Your email address will not be published. Required fields are marked *