മലപ്പുറത്ത് താനൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

മലപ്പുറത്ത് താനൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു.തിരുരങ്ങാടി സ്വദേശി തമീര്‍ ജിഫ്രിയാണ് മരിച്ചത്.കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഇയാള്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തിന് സമീപം കാറില്‍ ലഹരി ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പുലര്‍ച്ചെയോടെ ഇയാള്‍ക്ക് അസ്വസ്ഥകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ പൊലീസിനെ അറിയുക്കകയായിരുന്നു.തുടര്‍ന്ന് യുവാവിനെ മൂലക്കല്‍ അജിനാറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിടിയിലായവരില്‍നിന്ന് 18 ഗ്രാമിലേറെ എംഡിഎംഎ കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *