മലപ്പുറത്ത് കടല്‍ക്ഷോഭം ശക്തം

മലപ്പുറം പൊന്നാനി തീരങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായി.ചൊവ്വാഴ്ച ഉച്ചയോടെ വെളിയങ്കോട് പാലപ്പെട്ടി മേഖലകളില്‍ 20 വീടുകളില്‍ വെള്ളം കയറി.മലപ്പുറം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ മഴ തുടരുന്നതിനിടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തിയാര്‍ജിച്ചു.

ചൊവ്വാഴ്ച്ച ഉച്ചയോടെ വെളിയങ്കോട്, പാലപ്പെട്ടി മേഖലകളില്‍ 20 വീടുകളില്‍ വെള്ളം കയറി. കടല്‍ കയറി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.കടലാക്രമണം കൂടിവരുന്ന പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.പൊന്നാനി തഹസില്‍ദാരുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *