മലപ്പുറം നിലമ്പൂരില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി

മലപ്പുറം നിലമ്പൂരില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി.ഒരു കുടുംബത്തിലെ അഞ്ചുപേരാണ് ഒഴുക്കില്‍പ്പെട്ടത്.മൂന്നുപേരെ രക്ഷപ്പെടുത്തി.അമരമ്പലത്ത് സൗത്ത് കടവില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം.അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കില്‍ പെട്ടത്.

അമ്മയും 3 മക്കളും മുത്തശ്ശിയുമാണ് ഒഴുക്കില്‍പ്പെട്ടത്.12കാരിയെയും മുത്തശ്ശിയെയുമാണ് കാണാതായത്. ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായി എത്തിതാണ് ഇവരെന്നാണ് നിഗമനം. ഒഴുക്കില്‍ അകപ്പെട്ട അഞ്ചുപേരില്‍ രണ്ട് കുട്ടികളെയാണ് അദ്യം രക്ഷിച്ചത്. കുട്ടികള്‍ നല്‍കിയ വിവരം അനുസരിച്ച് പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മൂന്നു കിലോമീറ്റര്‍ അകലെ കുട്ടികളുടെ അമ്മയെ കണ്ടെത്തി.സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താനുള്ളത്.കനത്ത മഴെയത്തുടര്‍ന്ന് ശക്തമായ ഒഴുക്കാണ് പുഴയില്‍.

Leave a Reply

Your email address will not be published. Required fields are marked *