മമ്മൂട്ടി നെഗറ്റീവ് റോളില്‍ രാഹുല്‍ സദാശിവന്റെ ഹൊറര്‍ ചിത്രം തിയേറ്ററുകളിലേക്ക്

ഭൂതകാലം സംവിധായകന്‍ രാഹുല്‍ സദാശിവന്റെ പുതിയ ചിത്രം ഈ മാസം അവസാനം തിയേറ്ററുകളിലെത്തും. അര്‍ജുന്‍ അശോകന്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രം ഹൊറര്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കോളിവുഡ് ആസ്ഥാനമായുള്ള പ്രൊഡക്ഷന്‍ ഹൗസ് വൈ നോട്ട് സ്റ്റുഡിയോസാണ് ഇതുവരെ പേരിട്ടാത്ത ചിത്രത്തിന്റെ നിര്‍മ്മാണം. വൈ നോട്ട് സ്റ്റുഡിയോസിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിധേയന്‍, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി നെഗറ്റീവ് വേഷങ്ങളില്‍ എത്തിയിടുണ്ട്. റോഷാകിലും പുഴുവിലും ഗ്രേ ഷേഡുള്ള കഥാപാത്രങ്ങളിലും അദ്ദേഹത്തെ കണ്ടു. ബസൂക്കയിലെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ താരം ഉടന്‍ തന്നെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ജയറാം-മിഥുന്‍ മാനുല്‍ ചിത്രമായ ഓസ്ലറില്‍ അതിഥി വേഷത്തില്‍ എത്തും. കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *