മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ഉയർന്ന ശമ്പളത്തിൽ സ്ഥാനക്കയറ്റം

തിരുവനന്തപുരം:തദ്ദേശ വകുപ്പിലെ തസ്തിക ഏകീകരണം മന്ത്രിയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ വന്‍ ശമ്പള സ്‌കെയിലിലും സ്ഥാനക്കയറ്റവും തസ്തിക ഉയര്‍ത്തലും

കെ. എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാതെ സംസ്ഥാനം നട്ടം തിരിയുമ്പോഴാണ് തദ്ദേശ വകുപ്പിലെ തസ്തിക ഏകീകരണം മറയാക്കി സ്ഥാനക്കയറ്റം. തദ്ദേശ വകുപ്പിനു കീഴിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പൊതു സര്‍വീസ് നടപ്പാക്കുന്നതിനാണ് ഇതെന്നാണ് ഉത്തരവിലെ വിശദീകരണം. ഇതനുസരിച്ച് ഏഴ് ജോയിന്‍ ഡയറക്ടര്‍ തസ്തിയും 14 ജില്ല പഞ്ചായത്ത് സെക്രട്ടറി തസ്തികകളെ ജോയിന്റെ് സെക്രട്ടറി തസ്തികയായി ഉയര്‍ത്തിയും മൊത്തം 21 പുതിയ തസ്തിക സര്‍ക്കാര്‍ സൃഷ്ടിച്ചു. വിവിധ തട്ടുകളിലെ തസ്തിക ഏകീകരണമെന്ന പേരില്‍ 233 തസ്തികകള്‍ ഉയര്‍ത്തി.

2022 ജൂണില്‍ തസ്തിക ഉയര്‍ത്തിയും ശമ്പള സ്‌കെയില്‍ വന്‍വര്‍ധന നടപ്പാക്കിയും ഉത്തരവിറങ്ങിയെങ്കിലും മന്ത്രിയുടെ രണ്ട് അഡീഷണല്‍ പ്രൈവറ്ര് സെക്രട്ടറിമാര്‍ അടക്കമുള്ളവരുടെ സ്ഥാനക്കയറ്റ ഉത്തരവ് കഴിഞ്ഞ മാസമാണ് ഇറങ്ങിയത്. ഒരാള്‍ക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിന്ന് ജോയിന്റ് ഡയറക്ടറായും മറ്റൊരാള്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ നിന്ന് ഡെപ്യൂട്ടി ഡയറക്ടറുമായാണ് സ്ഥാനക്കയറ്റം. അടിസ്ഥാന ശമ്പളത്തില്‍ മാത്രം യഥാക്രമം 32,000 രൂപയുടെയും 18000രൂപയുടെയും വര്‍ദ്ധന. ഇതില്‍ ഒരാള്‍ക്ക് ഏകീകരണവും സ്ഥാനക്കയറ്റവും കൂടിയായപ്പോള്‍ അടിസ്ഥാന ശമ്പളത്തില്‍ മാത്രം നാല്പതിനായിരം രൂപയിലേറെ വര്‍ദ്ധന.

സീനിയോറിറ്റി മറികടക്കാതിരിക്കാന്‍ ഈ തസ്തികയിലെ മറ്റുള്ളവര്‍ക്കും സ്ഥാനകയറ്റം നല്‍കി. ആന്തൂര്‍ മുന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഒരാള്‍ മന്ത്രി എംവി ഗോവിന്ദന്റെ സ്റ്റാഫില്‍ പ്രവേശിച്ച അദ്ദേഹത്തെ എം.ബി രാജേഷ് മന്ത്രി ആയപ്പോഴും നിലനിര്‍ത്തി. എന്നാല്‍ തസ്തിക ഏകീകരണ ഉത്തരവിറങ്ങിയെങ്കിലും ധന വകുപ്പിന്റെ കടുത്ത എതിര്‍പ്പ് കാരണം സ്ഥാനക്കയറ്റ ഉത്തരവുകള്‍ ഇറങ്ങിയിരുന്നില്ല. വീണ്ടും പാര്‍ട്ടി തരത്തില്‍ ഇടപെടല്‍ ഉണ്ടായപ്പോഴാണ് എതിര്‍പ്പ് മാറിയത്. 14 ജില്ലകളും ജില്ലാ ഓഫീസര്‍മാരായി 1,07,800 മുതല്‍ 1,60,000 സ്‌കെയിലില്‍ ഓരോ ഉദ്യോഗസ്ഥരുളളപ്പോഴാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാരെ കൂടി ജോയിന്‍്‌റ് ഡയറക്ടര്‍മാരാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *