മനോരോഗിയായ ആദിവാസി വൃദ്ധയെകോടതിയില്‍ എത്തിച്ച് പോലീസ്

വയനാട്: മുത്തങ്ങ കേസിലുള്‍പ്പെട്ട മനോരോഗിയായ ആദിവാസി വൃദ്ധയെകോടതിയില്‍ എത്തിച്ച് പോലീസ്. മനുഷ്യാവകാശ ലംഘനമെന്ന് ഗോത്ര മഹാസഭ. മനുഷ്യത്വ വിരുദ്ധമെന്ന് ഗീതാനന്ദനും സി.കെ. ജാനുവും. ചീരാല്‍ മുരിക്കിലാടി കോളനിയിലെ മാരിയെയാണ് കഴിഞ്ഞ ദിവസം കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്.

തുല്യ നീതി മുദ്രാവാക്യം ഉയര്‍ത്തി ഇന്ന് വനിതാ ദിനമാഘോഷിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം മനോരോഗിയും അവശയുമായ ആദിവാസി വയോധികയെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയത്.
മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് മനോരോഗിയായ ആദിവാസിവയോധികയെ കോടതിയില്‍ ഹാജരാക്കിത് . വയനാട് നെന്‍മേനി ചീരാല്‍ മുരിക്കിലാടി ഊരാളി ഊരിലെ പരേതനായ കാളന്റെ ഭാര്യ മാരിയെയാണ് വിചാരണയ്ക്കായി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്.. മാരിയെ കോടതിയില്‍ ഹാജരാക്കിയത് അധാര്‍മികവും മനുഷ്യാവകാശ ലംഘനവുമാണെന്ന് മുത്തങ്ങ സമരനായിക സി.കെ.ജാനു, ആദിവാസി ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദനും
ആരോപിച്ചു..

മുത്തങ്ങ സമരത്തില്‍ ഇവര്‍ സകുടുംബം പങ്കെടുത്തിരുന്നു. മുത്തങ്ങ വനത്തില്‍നിന്നു കുടിയിറക്കിയ മാരിയും ഭര്‍ത്താവും രണ്ടു കുട്ടികളും ദിവസങ്ങളോളം ജയില്‍വാസം അനുഭവിച്ചിരുന്നു. ജയില്‍ മോചിതനായതിനു പിന്നാലെ കാളന്‍ മരിച്ചു. ഇതിനുശേഷമാണ് മാരിയുടെ മനോനില തെറ്റിയത്. മുന്‍പ് 2016ല്‍ സി.ബി.ഐ നിര്‍ദേശിച്ചതനുസരിച്ച് പോലീസുകാര്‍ കസ്റ്റഡിയിലെടുത്ത മാരിയെ മാനസികാസ്വാസ്ഥ്യം കാട്ടിയതിനെത്തുടര്‍ന്ന് ആശുപത്രി വരാന്തയില്‍ ഉപേക്ഷിച്ചിരുന്നു. ഇതിനു ശേഷവും മാരിക്ക് മനോവൈകല്യമുണ്ടെന്നു കോടതിയെ അറിയിക്കാനോ മറ്റും ഉത്തരവാദിത്വപ്പെട്ടവര്‍ തയാറായില്ല. വാറന്റ് ഉള്ളതിനാലാണ് മാരിയെ ഇന്നലെ വീട്ടില്‍നിന്നു പിടിച്ചുകൊണ്ടുവന്ന് കോടതിയില്‍ എത്തിച്ചത്. ഇതിനുപകരം മാരിക്ക് വൈദ്യസഹായം നല്‍കാനായിരുന്നു ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടിയിരുന്നത് മാരിയെ ചികിത്സയ്ക്കു വിധേയമാക്കാന്‍ നിര്‍ദേശിക്കുന്നതിനുപകരം സ്വന്തം ജാമ്യത്തില്‍ വിട്ട കോടതി നടപടിയില്‍ അനൗചിത്യം മുണ്ടെന്ന് ഗോത്രമഹാ സഭാ നേതാക്കള്‍ ആരോപിച്ചു

യൂ ടോക്ക് വയനാട്

Leave a Reply

Your email address will not be published. Required fields are marked *